നൃൂഡൽഹി : കെജ്രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്രിവാൾ പരാമർശിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. ജയിലിൽ പോകേണ്ടി വരില്ല എന്നുള്ളത് കെജ്രിവാളിന്റെ കാഴ്ചപ്പാടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ വാദം തള്ളിയത്. എ എ പി ക്ക് വോട്ട് ചെയ്താൽ തനിക്ക് ജയിലിൽ പോകേണ്ടിവരില്ലെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ഇതിന് എതിരെയാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ദില്ലി മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിയാക്കുമെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. കെജ്രിവാളിന്റെ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഇഡി കോടതിയിൽ നിലപാട് അറിയിച്ചത്.