• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

by Web Desk 04 - News Kerala 24
May 18, 2024 : 7:52 pm
in India, News
Reading Time: 1 min read
0
A A
0
‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

ന്യൂഡൽഹി: സ്വാതി മലിവാളിന്‍റെ പരാതിയിൽ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ.ഞായറാഴ്ച ഉച്ചക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ബി.ജെ.പിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാമെന്നും ആവശ്യമുള്ളവരെ നിങ്ങൾ അറസ്റ്റ് ചെയ്തോളൂ എന്നും കെജ്രിവാൾ വെല്ലുവിളിച്ചു. പാർട്ടിയെ ഒരിക്കലും തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പോസ്റ്റ് ചെയ്ത ഹിന്ദിയിലുള്ള വിഡിയോ സന്ദേശത്തിലായിരുന്നു കെജ്രിവാളിന്‍റെ വിമർശനം.

‘നിങ്ങൾക്ക് കാണാമല്ലോ, അവർ ആം ആദ്മി പാർട്ടിക്കു പിന്നാലെയാണ്. അവർ നമ്മുടെ നേതാക്കളെ ഓരോരുത്തരെയായി ജയിലിലടക്കുകയാണ്. അവർ എന്നെ ജയിലിലടച്ചു, (മുൻ ഉപമുഖ്യമന്ത്രി) മനീഷ് സിസോദിയ, (മുൻ മന്ത്രി) സത്യേന്ദർ ജെയിൻ, (രാജ്യസഭാ എം.പി) സഞ്ജയ് സിങ്, ഇപ്പോൾ അവർ എന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റിനെയും അറസ്റ്റ് ചെയ്തു’ -കെജ്രിവാൾ പറഞ്ഞു.

ലണ്ടനിൽ നിന്നു തിരിച്ചെത്തിയ രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു. അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും പിന്നീട്. നേതാക്കളെ ജയിലിലടക്കാനാണ് നിങ്ങൾ ഈ കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെജ്രിവാൾ കൂപ്പുകൈകളോടെ പറഞ്ഞു. തന്‍റെ എല്ലാ നേതാക്കന്മാരുമായി ഞായറാഴ്ച ഉച്ചക്ക് ബി.ജെ.പി ആസ്ഥാനത്തെത്താം. എം.എല്‍.എയും, എം.പിയുമടക്കം എല്ലാവരും നാളെ അവിടെ എത്തും. നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാം.

തങ്ങളെ ജയിലില്‍ അടക്കുന്നതുവഴി ഈ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. നിങ്ങള്‍ എത്രയധികം പേരെ അറസ്റ്റ് ചെയ്യുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 13ന് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ മർദിച്ചെന്ന സ്വാതിയുടെ പരാതിയിലാണ് ബൈഭവിനെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി കോർപ്പറേഷനിൽ മഴക്കാല ശുചീകരണം അന്തിമഘട്ടത്തിൽ

Next Post

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി

ബോംബ് നിർമാണത്തിനിടെ മരിച്ചവർക്ക് സ്മാരകമൊരുക്കി സി.പി.എം; ബുധനാഴ്ച എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

ബോംബ് നിർമാണത്തിനിടെ മരിച്ചവർക്ക് സ്മാരകമൊരുക്കി സി.പി.എം; ബുധനാഴ്ച എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021