വയനാടിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയുടെ മടിത്തട്ടിലുള്ള Kallatt Pearl Residential Township Project ശ്രദ്ധേയമാകുന്നു. കുറഞ്ഞ ചെലവിൽ ടൌൺഷിപ്പ് വില്ലകളും റെഡി ടു ഒക്കുപ്പൈ വില്ലകളും സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. ഒന്നര പതിറ്റാണ്ടിൻ്റെ പരിചയ സമ്പത്തുള്ള കല്ലാട്ട് ബിൽഡേഴ്സ് യു.എ.ഇയിലും പ്രൊജക്ട് തുടങ്ങി.
സ്വപ്നസമാനമായ ഈ സൌകര്യം മുന്നോട്ടു വയ്ക്കുന്നത് വയനാടിന്റെ സ്വന്തം കല്ലാട്ട് ഗ്രൂപ്പാണ്. കാരാപ്പുഴയുടെ തീരത്തുള്ള കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൌൺഷിപ്പ് പ്രോജക്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. കോടമഞ്ഞ് കിനിഞ്ഞിറങ്ങുന്ന, മലനിരകൾ കാഴ്ചയ്ക്ക് അതിരിടുന്ന, അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം 8 ഏക്കറോളം വിസ്തൃതിയിലാണ് കല്ലാട്ട് പേൾ റസിഡൻഷ്യൽ ടൌൺഷിപ്പ് സ്ഥിതിചെയ്യുന്നത്. നഗരത്തിരക്കിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന വാട്ടർഫ്രണ്ട് വില്ലകളാണ് ഇവിടെയുള്ളത്.
മനോഹരമായി പണിപൂർത്തിയാകുന്ന 100ഓളം വില്ലകളും 100ഓളം അപ്പാർട്മെന്റ് സമുച്ചയങ്ങളുമാണ് ഈ ടൌൺഷിപ്പിൽ ഉൾപ്പെടുന്നത്. പ്രോജക്ടിൽ ഇതിനകം 80 ശതമാനത്തിലേറെ ബുക്കിങ് നടന്നുകഴിഞ്ഞു. പക്ഷേ, പ്രോജക്ടിന്റെ ഭാഗമാകാൻ ഇനിയും അവസരമുണ്ട്. 19.99 ലക്ഷം രൂപ മുതൽ 1.34 കോടി വരയുള്ള RERA അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ല പ്ലോട്ടുകളും, വില്ലകളും സ്വന്തമാക്കി വയനാടിന്റെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് ഒരു താമസസ്ഥലം നേടിയെടുക്കാം.
2024ൽ പ്രോജക്ടിന്റെ ആദ്യഘട്ടവും 2025ൽ രണ്ടാം ഘട്ടവും പൂർത്തിയാകും. വയനാട്ടിലെ ഏറ്റവും വലിയ ടൌൺഷിപ് പ്രോജക്ടാണിത്. വയനാടിന്റെ വികസനചരിത്രത്തിൽ നിർമാണമേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ കല്ലാട്ട് ഗ്രൂപ്പിന്റെ പാരമ്പര്യമാണ് ഈ ടൌൺഷിപ് പ്രോജക്ടിന്റെ ഉൾക്കരുത്ത്.
Website :http://www.kallatgroup.com
Email : [email protected]