• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

by Web Desk 04 - News Kerala 24
May 19, 2024 : 7:31 pm
in Kerala, News
Reading Time: 1 min read
0
A A
0
‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

കായംകുളം: ‘ആവേശം’ സിനിമ തലക്കുപിടിച്ച് രംഗണ്ണനായി പകർന്നാട്ടവുമായി ഗുണ്ടാ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. പൊലീസിനെ സഹായിച്ചതിന്‍റെ പേരിൽ യുവാവിനെ തട്ടികൊണ്ടുപോയി തീവണ്ടി പാളത്തിലിട്ട് വെട്ടി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. കാപ്പാ കേസ് പ്രതികളായ കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28), സഹോദരൻ അഭിമന്യു (സാഗർ – 24), പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ അമൽ (ചിന്തു – 24) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി.

കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺ പ്രസാദിനെയാണ് (26) തട്ടികൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്കനാട് കോളനിക്ക് സമീപത്തെ ഗ്രൗണ്ടിലും വടക്കുവശമുള്ള റെയിൽവേ ട്രാക്കിന് സമീപവും കഴിഞ്ഞ 16ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ഗുണ്ടാസംഘം അഴിഞ്ഞാടിയത്. നേരത്തെ സംഘർഷ സ്ഥലത്ത് നഷ്ടമായ പ്രതികളിലൊരാളുടെ മൊബൈൽ പൊലീസിന് കിട്ടിയതാണ് പ്രകോപന കാരണം. ഇത് അരുണാണ് കൈമാറിയതെന്ന സംശയമാണ് ഇയാളെ അക്രമിക്കാൻ കാരണമായത്.

അരുണിനെ വടിവാൾ മുനയിൽ നിർത്തി ഏറെനേരം ചോദ്യം ചെയ്യുകയും മാരകമായി മർദ്ദിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ‘ആവേശ’ത്തിലെ രംഗണ്ണനാകാൻ ശ്രമിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലാണ് അരങ്ങേറിയതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ആക്രമിക്കുമ്പോൾ ഫേസ്ബുക്ക് ലൈവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരങ്ങൾ പൊലീസിനെ അറിയിച്ചാൽ ജാമ്യത്തിലിറങ്ങി വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന ഭീഷണിയോടെയാണ് വിട്ടയച്ചത്. അരുണിന്‍റെ ആപ്പിൾ ഫോണും ടൈറ്റാൻ വാച്ചും സംഘം കവർന്നു. 17 ഓളം കേസുകളിൽ പ്രതിയായ അനൂപും സഹോദരൻ അഭിമന്യുവും കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നവരാണ്. അമലിനെ ജില്ലയിൽനിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയതാണ്. ഗുണ്ടകൾക്കായി സംസ്ഥാനത്തുടനീളം നടപടികൾ ശക്തമാക്കിയ സമയത്താണ് കായംകുളവും ഓച്ചിറയും കേന്ദ്രീകരിച്ച് സംഘം അഴിഞ്ഞാടിയതെന്നതാണ് ശ്രദ്ധേയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു

Next Post

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

‘മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും’: ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

'മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും': ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021