മലപ്പുറം:ഇപിജയരാജന് വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി.എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു,അത് തെറ്റായിരുന്നു..കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ..അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അപ്പോൾ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്.പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും .പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശന് പറഞ്ഞു