തൃശൂർ: മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചർച്ച ചെയ്യാൻ യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം. വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷന്റെ ബാനറിൽ മേയ് 26ന് തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലാണ് സമ്മേളനം. നടൻ കൊല്ലം തുളസി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് മുഖ്യാതിഥിയാകും. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും വിശദമായി ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ അനുഭവ വിവരണവും യൂറിൻ തെറാപ്പി പുസ്തക പ്രകാശനവും ഉണ്ടാകും.
സംവിധായകൻ എം.ജി ശശി, ഡോ. തോമസ് മാത്യു, കെ. അരവിന്ദാക്ഷൻ, അഡ്വ. ടി. നാരായണൻ വട്ടോളി, അഡ്വ. എൻ. അരവിന്ദാക്ഷൻ നായർ, സജിത പള്ളത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്.