• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐ.സി.സി അറസ്റ്റ് വാറന്റിനെ പിന്തുണച്ച് ഫ്രാൻസും ബെൽജിയവും; ബൈഡൻ നെതന്യാഹുവിനൊപ്പം

by Web Desk 04 - News Kerala 24
May 21, 2024 : 10:42 pm
in News, World
Reading Time: 1 min read
0
A A
0
ഐ.സി.സി അറസ്റ്റ് വാറന്റിനെ പിന്തുണച്ച് ഫ്രാൻസും ബെൽജിയവും; ബൈഡൻ നെതന്യാഹുവിനൊപ്പം

ഹേഗ്: ഗസ്സ വംശഹത്യയിൽ ലോകത്തിന്റെ നിലപാട് ശരിക്കും തുറന്നുകാണിച്ച് ഇസ്രായേൽ, ഹമാസ് നേതാക്കൾക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറന്റിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസും ബെൽജിയവും അടക്കമുള്ള രാജ്യങ്ങൾ. അതേസമയം, നെതന്യാഹുവിനെതിരായ നീക്കം അക്രമമാണെന്നും അംഗീകരിക്കില്ലെന്നുമാണ് യു.എസ് നിലപാട്.ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബ്രിട്ടൻ, ആസ്ട്രിയ, ചെക് റിപ്പബ്ലിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, അറസ്റ്റ് വാറന്റ് നീക്കത്തെ പിന്തുണക്കുന്നതായി ഫ്രാൻസും ബെൽജിയവും ഔദ്യോഗികമായി അറിയിച്ചു. ഗസ്സയിൽ സിവിലിയന്മാർക്കെതിരായ വംശഹത്യയും മാനുഷിക സഹായം തടയലും അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി.

അറുകൊല നടത്തുന്നവരെയും ഇരകളെയും സമീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹമാസും അറിയിച്ചു. ഐ.സി.സി നീക്കം ഇസ്രായേലിനെതിരായ അക്രമമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്‍യ സിൻവാർ, മുഹമ്മദ് ദെയ്ഫ്, ഇസ്മാഈൽ ഹനിയ്യ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റിനുള്ള ആദ്യ നടപടിയായ അപേക്ഷ നൽകിയത്.

ഗസ്സയിൽ വംശഹത്യ, യുദ്ധമുറയായി പട്ടിണിക്കിടൽ, മാനുഷിക സഹായം നിഷേധിക്കൽ, ബോധപൂർവം സിവിലിയന്മാരെ ലക്ഷ്യമിടൽ എന്നിവയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരെ ഉന്നയിച്ചതെങ്കിൽ വംശഹത്യ, കൊലപാതകം, ബന്ദിയാക്കൽ, ബലാത്സംഗം, ലൈംഗിക പീഡനം എന്നിങ്ങനെയാണ് ഹമാസിനെതിരായ കുറ്റങ്ങൾ.

നെതന്യാഹുവും സിൻവാറും അറസ്റ്റിലാകുമോ?

ലണ്ടൻ: അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതോടെ പ്രതികൾ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ അവരെ അറസ്റ്റ് ചെയ്യാനാകും. എന്നാൽ, അധികാരം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ഐ.സി.സിക്കാകില്ല. ഇസ്രായേൽ- ഹമാസ് നേതാക്കൾ കോടതിയുടെ കസ്റ്റഡിയിലാകാതെ ഇവർക്കെതിരെ വിചാരണയും എളുപ്പമല്ല. ഹമാസ് നേതാക്കളായ സിൻവാറും ദെയ്ഫും തുരങ്കങ്ങളിൽ ഒളിവിലാണ്. ഹനിയ്യ ഐ.സി.സി അംഗത്വമില്ലാത്ത ഖത്തറിലും. ഇസ്രായേലാകട്ടെ, മുമ്പേ ഇത്തരം ആഗോള നിയമസംവിധാനങ്ങളെ പുച്ഛിച്ച് തള്ളുന്നവരും. ഇസ്രായേൽ സ്ഥാപിച്ച മതിലുകൾ നിയമവിരുദ്ധമാണെന്ന് 2004ൽ ഐ.സി.സി വിധി പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതിൽ നടപടിയെടുത്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

Next Post

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും; വിധിയെഴുതാൻ 57 മണ്ഡലങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിരലിൽ പൂർണമായും മായാത്ത നിലയിൽ മഷിയുമായി വോട്ടുചെയ്യാനെത്തി യുവതി, ഇരട്ട വോട്ട് പിടികൂടി

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും; വിധിയെഴുതാൻ 57 മണ്ഡലങ്ങൾ

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

അട്ടപ്പാടി കാട്ടിമലയിൽ 4 യുവാക്കൾ കുടുങ്ങി, രക്ഷിച്ച് പുറത്തിറക്കി പൊലീസ്, മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

മാഹിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു, അടുത്ത വീട്ടിലെ ബൈക്കും മോഷ്ടിച്ച് കള്ളന്മാർ രക്ഷപ്പെട്ടു

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

ഇന്നും മഴ തിമിർത്തുപെയ്യാൻ സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പോരായ്മകളുണ്ടെന്ന് റിപ്പോർട്ട്; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ

പോരായ്മകളുണ്ടെന്ന് റിപ്പോർട്ട്; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021