• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കനത്ത മഴ, കോഴിക്കോട് മെഡി. കോളേജിലെ വാർഡുകളിൽ വെള്ളം കയറി, കുമ്പളയിൽ പൊലീസ് സ്റ്റേഷൻ സീലിംഗ് അടർന്നുവീണു

by Web Desk 04 - News Kerala 24
May 23, 2024 : 8:56 am
in Kerala, News
0
A A
0
കനത്ത മഴ, കോഴിക്കോട് മെഡി. കോളേജിലെ വാർഡുകളിൽ വെള്ളം കയറി, കുമ്പളയിൽ പൊലീസ് സ്റ്റേഷൻ സീലിംഗ് അടർന്നുവീണു

കോഴിക്കോട്/ തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.

തൃശ്ശൂരിലും കനത്ത മഴ തുടരുകയാണ്. അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ വെള്ളം കയറി. ഇതോടെ പ്രവർത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി. മഴയിൽ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. രാത്രി 8:30 യോടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്നചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറികളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി ഫയർഫോഴ്സ്

Next Post

അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്; ഡൽ​ഹിയിൽ നിന്നും ആളെ കടത്തി

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

‘രാജഭക്തിയുടെ മികച്ച ഉദാഹരണം’: പ്രധാനമന്ത്രിക്കെതിരെ നടപടിയില്ല, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

'രാജഭക്തിയുടെ മികച്ച ഉദാഹരണം': പ്രധാനമന്ത്രിക്കെതിരെ നടപടിയില്ല, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വും; പ്ര​തി​സ​ന്ധി​യി​ൽ കു​രു​ങ്ങി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വും; പ്ര​തി​സ​ന്ധി​യി​ൽ കു​രു​ങ്ങി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല

റോളർ നെറ്റഡ് ബാൾ: അഭിമാനമായി സാഹിൽ അഷ്‌കർ

റോളർ നെറ്റഡ് ബാൾ: അഭിമാനമായി സാഹിൽ അഷ്‌കർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021