• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ, 29 മരണം, 104 പേർക്ക് ഗുരുതര പരിക്ക്; ജാഗ്രത വേണമെന്ന് ഓർമപ്പെടുത്തി എംവിഡി

by Web Desk 06 - News Kerala 24
May 24, 2024 : 11:19 am
0
A A
0
അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ, 29 മരണം, 104 പേർക്ക് ഗുരുതര പരിക്ക്; ജാഗ്രത വേണമെന്ന് ഓർമപ്പെടുത്തി എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ട ആംബുലൻസുകളുടെ കണക്കുമായി എംവിഡി. 2023 വർഷത്തിൽ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കണക്കുകൾ. അതിൽ 29 പേർ മരണപ്പെടുകയും 104 പേർക്ക് ഗുരുതരമായത് ഉൾപ്പെടെ 180 പേർക്ക് പരിക്കേറ്റു. ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും എംവിഡി പറയുന്നു.

സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് ആംബുലൻസിനെ ആശ്രയിക്കേണ്ടി വരുന്നത്

1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രികളിലെത്തിക്കാൻ
2. ചില രോഗികളെ സ്കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാൻ
3. ഒരു ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി ഡിസ്ചാർജ് വാങ്ങി കൊണ്ടുപോകാൻ
4. ചെറിയ വാഹന അപകടങ്ങളിൽ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
5. വളരെ വലിയ അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
6. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാൻ .

ഇവയിൽ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങൾക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അവസാനം പറഞ്ഞ രണ്ടു അവസരത്തിൽ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും വൺവേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ. കൂടാതെ മൊബൈൽ സംസാരിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും നാവിഗേഷൻ സംവിധാനത്തിൽ കൂടെ കൂടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാൽ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസിലാക്കണമെന്ന് എംവിഡി ഓര്‍മ്മിപ്പിച്ചു. ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ട്.

എന്താണ് എമർജൻസി വാഹനങ്ങൾ?

മനുഷ്യജീവൻ രക്ഷിക്കുന്നതോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്നതിനെ തടയുന്നതോ ഒരു കുറ്റം നടക്കുന്നത് തടയുന്നതോ, തീ കെടുത്തുന്നതോ, ഒരു അവശ്യ സേവനത്തിന് നാശമുണ്ടാക്കുന്നത് തടയുന്നതോ പോലുള്ള അത്യാവശ്യ ഘട്ടത്തിൽ റോഡിലോടേണ്ട പ്രത്യേകതരം പരിഗണനകൾ നിയമപരമായി നൽകേണ്ട വാഹനങ്ങളാണ് എമർജൻസി വാഹനങ്ങൾ .

മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017ൽ കൃത്യമായി ഇതിനു ലഭിക്കേണ്ട മുൻഗണനകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഫ്ലാഷറോടുകൂടിയുള്ള വിവിധ നിറത്തിലുള്ള ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടാവും. അതു കൂട്ടാതെ വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്ന ഹോൺ (സൈറൻ) ഇതിനുണ്ടാവും.

എമർജൻസി ഡൂട്ടി സമയത്ത ഇവ രണ്ടും പ്രവർത്തിപ്പിച്ചിരിക്കണം. എന്തെങ്കിലും കാരണത്താൽ ഇവയെ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് സൈറൻ മുഴക്കണം എന്ന് പറയുന്നത്.  ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സെക്കറ്ന്റുകൾക്കകം തടസം കൂട്ടാതെ കടത്തിവിടാനായി തന്റെ വാഹനം വശത്തിലേക്ക് മാറ്റേണ്ടത് നിയമപരമായി ഓരോ ഡ്രൈവർമാരുടെയും കടമയാണ്. ആവശ്യമെങ്കിൽ നിറുത്തുകയും അടിയന്തിര വാഹനം കടന്നു പോകും വരെ ആ നിറുത്തിയിട്ട സ്ഥലത്ത് തന്നെ തുടരുകയും ചെയ്യേണ്ടതാണ്.

ഇത്തരം വാഹനങ്ങൾക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോ ടെ യും മുൻകരുതലോടെയും – ചുവന്ന ലൈറ്റ് മുറിച്ചുകടക്കാവുന്നതാണ്, പറഞ്ഞിരിക്കുന്ന വേഗത പരിധി മറികടക്കാവുന്നതാണ്., ഹൈവേ ഷോൾഡറിലൂടെ ഓടിക്കാവുന്നതാണ്, നോ എൻടി അല്ലെങ്കിൽ വൺവേ റോഡുകളിൽ ഇരു ദിശകളിലും ഓടിക്കാവുന്നതാണ്.
ഒരു കാരണവശാലും ഇവരുടെ യാത്ര മുതലെടുത്ത് കൊണ്ട് പിന്തുടർന്നു പോകരുത്. ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റർ അകലമെങ്കിലും പാലിക്കേണ്ടതാണ്.

താഴെ പറയുന്ന ക്രമത്തിലാണ് നിയമത്തിൽ മുൻഗണന നൽകിയിട്ടുള്ളത്

1. ഫയർ ഫോർസ് വാഹനങ്ങൾ
2. ആംബുലൻസ്
3. പൊലീസ് വാഹനം
4. വെള്ളം വൈദ്യുതി പൊതുഗതാഗതം ഇതുപോലുള്ള പൊതുസേവനങ്ങളുടെ അറ്റകുറ്റപണികൾ പോലുള്ള അടിയന്തിര ഘട്ടം തരണം ചെയ്യാനുള്ള വാഹനമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും വാഹനം ( സാൽവേജ് വാഹനങ്ങൾ ) ഇതിൽ നിയമപരമായി രണ്ടാമത് മുൻഗണന ഉള്ള വാഹനമാണ് ആംബുലൻസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം

Next Post

‘ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി’; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
‘ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി’; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ

'ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി'; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ

സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ഭാര്യയെ ഫോൺ വിളിച്ചു; പിന്നാലെ പിടിയിലായി

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

കാസര്‍കോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

'ഇടതുമുന്നണിയിലാരും കോഴ ആവശ്യമുള്ളവരല്ല, ഇവിടെയാരും പണം വാങ്ങില്ല'; ബാർ കോഴ ആരോപണം തളളി ഗണേഷ് കുമാർ

സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

'ഓഫർ 13 ലക്ഷം വരെ, 198 കമ്പനികളിലായി 4,500 പ്ലേസ്‌മെന്റ്': റെക്കോര്‍ഡ് പ്ലേസ്‌മെന്റിനെ കുറിച്ച് മന്ത്രി ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In