മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ജോർദാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച മസ്കറ്റിൽ മടങ്ങിയെത്തി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ഹൈതം ബിൻ താരിക് ചർച്ചകൾ നടത്തി. പലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കന്മാർ ചർച്ച ചെയ്തു. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, എന്നിവരടങ്ങിയ എട്ട് അംഗ സംഘമാണ് ഒമാൻ സുൽത്താനെ അനുഗമിച്ചിരുന്നത്.