കോഴിക്കോട് > കോഴിക്കോട് കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. 10 പേർക്ക് പരിക്കേറ്റു. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. കടയുടെ മുന്നിലെ കോൺക്രീറ്റ് ബീം തകർത്ത് അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ട്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.












