തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായി സർക്കാർ 900 കോടി രൂപ അനുവദിച്ചു. ഈമാസം 29 മുതൽ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. 1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്.