• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പള്ളി ഭൂമി വില്‍പന സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

by Web Desk 01 - News Kerala 24
February 14, 2022 : 2:12 pm
in Kerala, News
Reading Time: 1 min read
0
A A
0
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി : പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സിറോ മലബാർ സഭയുടെ ബത്തേരി രൂപത നൽകിയ ഹർജിയിലാണിത്. സംസ്ഥാന സർക്കാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ടയുള്ളവർക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്ക് എതിരെ ആയിരുന്നു ഹർജി. സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. പള്ളികളുടെ ആസ്തിയും സ്വത്തും ട്രസ്റ്റുകളുടെ നിയന്ത്രണത്തിൽ ആണെന്നും അതിനാൽ കോടതിയുടെ അനുമതിയില്ലാതെ ഭൂമി കൈമാറ്റം സാധ്യമല്ലെന്നും ആയിരുന്നു ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ. എന്നാൽ സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്ന് സിറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയിൽ വ്യക്തമാക്കി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾക്ക് എതിരെയാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ പരാമർശങ്ങൾക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്ന് രൂപതയുടെ അഭിഭാഷകരോട് സുപ്രീം കോടതി ആദ്യം ആരാഞ്ഞിരുന്നുവെങ്കിലും പിന്നീട് ഹർജിയിൽ നോട്ടീസ് അയക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിക്രം നാഥ് എന്നിവരാണ് ഹർജിയിൽ നോട്ടീസ് അയച്ചത്. ബത്തേരി രൂപതയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു സിങ്, റോമി ചാക്കോ എന്നിവരാണ് ഹാജരായത്. സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ വിചാരണ നേരിടണമെന്ന ഉത്തരവിന് എതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അപ്പീൽ നൽകുമെന്ന് സഭാ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർദിനാളിന്റെ അപ്പീൽ ഇതുവരെയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം

Next Post

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ല  :  സീതാറാം യെച്ചൂരി

കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ല : സീതാറാം യെച്ചൂരി

മുതലമടയില്‍ കണ്ടെത്തിയ തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക്

മുതലമടയില്‍ കണ്ടെത്തിയ തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക്

പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്

പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്

പട്ടാപ്പകല്‍ അരുംകൊല ; അണപൊട്ടി നാട്ടുകാരുടെ പ്രതിഷേധം ,  പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം

പട്ടാപ്പകല്‍ അരുംകൊല ; അണപൊട്ടി നാട്ടുകാരുടെ പ്രതിഷേധം , പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021