• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’’; മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മകളുമായി ബാലച​​ന്ദ്രൻ ചുള്ളിക്കാട്

by Web Desk 04 - News Kerala 24
May 27, 2024 : 6:12 pm
0
A A
0
‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’’; മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മകളുമായി ബാലച​​ന്ദ്രൻ ചുള്ളിക്കാട്

കോഴിക്കോട്: മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. അന്ന്, പിരിയുംമുമ്പ് ചുള്ളിക്കാട് തൊഴുകൈയോടെ പറഞ്ഞതിങ്ങനെ- “അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്.” രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ ചിരി മാഞ്ഞു: ഒരിക്കലും കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ എന്റെ തോളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു.അതാണ് ഇന്ത്യയുടെ ട്രാജഡി.” രാഷ്ട്രപതി എന്ന പേരിൽ എഴുതിയ കുറിപ്പിലൂടെ ചുള്ളിക്കാട് തന്റെ ഓർമ്മകൾ പങ്കു​വെക്കുന്നത്.

എനിക്കു വ്യക്തിപരമായി പരിചയമുള്ള ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നത് 1997 ലാണ്. ചരിത്രപുരുഷനായ, ബഹുമാനപ്പെട്ട ശ്രീ.കെ.ആർ. നാരായണൻ. ആയിടെ ഒരിക്കൽ ഡൽഹിയിലെത്തിയ ഞാൻ മാതൃഭൂമി പ്രതിനിധി ശ്രീ.വി.കെ.മാധവൻകുട്ടിയോടു പറഞ്ഞു: “ഏട്ടാ,എനിക്കു രാഷ്ട്രപതിയെ കാണണം.വേണ്ട ഏർപ്പാടു ചെയ്തുതരണം.”

ഡൽഹിയിൽ എനിക്ക് എന്തിനും മാധവൻകുട്ട്യേട്ടനായിരുന്നു ആശ്രയം. അദ്ദേഹം വേണ്ട ഏർപ്പാടുകൾ ഉടൻ ചെയ്തു. നിശ്ചിതദിവസം രാവിലെ കൃത്യസമയത്ത് ഞാൻ രാഷ്ട്രപതിഭവനിൽ എത്തി. അരമണിക്കൂർ സമയമാണ് എനിക്ക് അനുവദിച്ചത്. മാധവൻകുട്ട്യേട്ടന്റെ സ്വാധീനം അത്രയ്ക്കുണ്ട്. അടിവസ്ത്രംവരെ അഴിച്ചു പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ എന്നെ വിശാലമായ സ്വീകരണമുറിയിലേക്കു നയിച്ചു. അവിടെ രാഷ്ട്രപതി നിൽക്കുന്നുണ്ടായിരുന്നു.

അദ്ദേഹം പതിവുള്ള സൗമ്യമായ ചിരിയോടെ എനിക്കു കൈ തന്നു. (ഔദ്യോഗികഫോട്ടോഗ്രാഫർ ആ നിമിഷം ക്യാമറയിൽ പകർത്തി പിന്നീട് എന്റെ മേൽവിലാസത്തിൽ തപാൽ വഴി അയച്ചുതന്നു. ആ ചിത്രമാണ് ഈ കുറിപ്പിനോടൊപ്പം.) ചായസൽക്കാരത്തിനിടയിൽ എൻ.വി.കൃഷ്ണവാര്യരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും, താൻ കവിതയെഴുതിയിരുന്ന കാലത്തെക്കുറിച്ചും, അന്നത്തെ മലയാള കവിതയെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. പിന്നെ അദ്ദേഹം പറഞ്ഞു: “ഇവിടെ മുന്നൂറിലധികം മുറികളുണ്ട്.ഞാൻ മൂന്നു മുറികളേ ഉപയോഗിക്കുന്നുള്ളു.”

അതിലൊരു മുറിയിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം ഒരു ഫയൽ തുറന്ന് എന്നെ അഭിമാനപൂർവ്വം കാണിച്ചു.പണ്ട് അദ്ദേഹം എഴുതിയ കവിതകളാണ്. ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: “ഔദ്യോഗിക ജീവിതത്തിനിടയിൽ കവിത വിട്ടുപോയി. ഇവിടെനിന്നു പിരിയുമ്പോൾ ഇന്ത്യയിൽ എനിക്കിഷ്ടമുള്ള സ്ഥലത്ത് സർക്കാർ എനിക്കൊരു വീടുണ്ടാക്കിത്തരും. അവിടെയിരുന്ന് കുറേ കവിതകൾ എഴുതണം.ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കണം. അതാണാഗ്രഹം.”

അദ്ദേഹത്തിന്റെ നിഷ്കളങ്കമായ കവിതാസ്നേഹം എന്റെ കണ്ണുനനയിച്ചു. എനിക്കനുവദിച്ച സമയം കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. രാഷ്ട്രപതി സൗമ്യമായ ചിരിയോടെ പറഞ്ഞു: “ഇവിടെ ഞാൻ തടവുകാരനാണ്. ഇവരാണ് എല്ലാം തീരുമാനിക്കുന്നത്.” പിരിയുംമുമ്പ് ഞാൻ തൊഴുകൈയോടെ പറഞ്ഞു: “അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്.” രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ ചിരി മാഞ്ഞു: ഒരിക്കലും കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ എന്റെ തോളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു.അതാണ് ഇന്ത്യയുടെ ട്രാജഡി.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാലികക്ക് നേരെ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 80 വർഷവും കുട്ടിയുടെ അമ്മക്ക് മൂന്ന് വർഷവും തടവ്

Next Post

പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാനാണ് നെഹ്റുവെന്ന് വി.ഡി. സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാനാണ് നെഹ്റുവെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ ശബ്ദത്തിന് ആദരവ് നൽകിയ മഹാനാണ് നെഹ്റുവെന്ന് വി.ഡി. സതീശൻ

ഡൽഹി വരെ പോകാൻ ബുദ്ധിമുട്ടുണ്ട്; ജൂൺ ഒന്നിന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

ഡൽഹി വരെ പോകാൻ ബുദ്ധിമുട്ടുണ്ട്; ജൂൺ ഒന്നിന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കെ. കരുണാകരന്റെ ഇളയസഹോദരൻ കെ. ദാമോദരമാരാർ അന്തരിച്ചു

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് സീറ്റിലേക്ക്

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

തീരദേശ പൊലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിത പരിശീലനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In