• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിലെ ബോംബേറ് കേസ് ; ഒരാള്‍ അറസ്റ്റില്‍ ; മുഖ്യപ്രതികളില്‍ ഒരാള്‍ കേരളം വിട്ടെന്ന് സൂചന

by Web Desk 01 - News Kerala 24
February 14, 2022 : 2:07 pm
in Kerala, News
Reading Time: 1 min read
0
A A
0
കല്ല്യാണവീട്ടില്‍ ബോംബെറിഞ്ഞ് കൊലപാതകം ; ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കണ്ണൂർ : തോട്ടടയിൽ ബോംബെറിഞ്ഞ് ആളെ കൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായില്ലെന്ന് എസിപി സദാനന്ദൻ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും തലയോട്ടി ചിന്നിചിതറിയ ഒരു സ്ഥലത്ത് സൈന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഒരാൾ അറസ്റ്റിലായതിന് പുറമേ മൂന്ന് പേർ പോലീസ് പിടിയിലുണ്ട്. റിജുൽ, സനീഷ്, ജിജിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

അക്ഷയുടെ ബോംബേറിലാണ് ജിഷ്ണു കൊലപ്പെട്ടത്. മരിച്ച ജിഷ്ണുവിന്റെ സംഘത്തിലെ അംഗമാണ് അക്ഷയ്. മിഥുൻ എന്നൊരാളും ബോംബെറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇയാൾ കേരളം വിട്ടുവെന്നാണ് പോലീസ് കരുതുന്നത്. വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം. ബാൻഡ് മേളങ്ങളുമായി വധൂവരൻമാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാൾ പ്ലാസ്റ്റിക് സഞ്ചിയുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ സഞ്ചിയിൽനിന്ന് സാധനങ്ങളെടുത്ത് മറ്റൊരാൾ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം. ജിഷ്ണു (26)വാണ് ബോംബേറിൽ കഴിഞ്ഞ ദിവസം മരിച്ചത്. ചാല പന്ത്രണ്ട്കണ്ടിയിലെ ഹേമന്ത് (29), രജിലേഷ് (27), ചിറക്കുതാഴെയിലെ അനുരാഗ് (28) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തല തകർന്ന് റോഡിൽത്തന്നെ യുവാവ് മരിച്ചുവീണു. ശരീരാവശിഷ്ടങ്ങൾ തൊട്ടടുത്ത പറമ്പിലുംമറ്റും തെറിച്ചു. തോട്ടട ചാല പന്ത്രണ്ട്കണ്ടി സിന്ദൂരം വീട്ടിൽ ഷമൽ രാജിന്റെ വിവാഹത്തിനെത്തിയ സംഘത്തിൽപ്പെട്ട ചിലരാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വരന്റെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയാണ് സംഭവം. വരന്റെ സുഹൃത്തുക്കളായ, രണ്ടുസ്ഥലത്തുനിന്നുള്ള സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വിവാഹത്തിൽ പങ്കെടുക്കാൻ ഏച്ചൂരിൽനിന്നുവന്ന യുവാക്കളും ചാല പന്ത്രണ്ട്കണ്ടിയിലെ യുവാക്കളും തമ്മിൽ ശനിയാഴ്ച രാത്രി കല്യാണവീട്ടിൽ തർക്കവും അടിപിടിയുമുണ്ടായിരുന്നു. വീട്ടിൽ പാട്ടുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ഞായറാഴ്ച വിവാഹപ്പാർട്ടിക്ക് പിറകിലായി പടക്കംപൊട്ടിച്ചുംമറ്റും പത്തോളം യുവാക്കളുടെ സംഘമുണ്ടായിരുന്നു. ഇവരിൽ ഏച്ചൂരിൽനിന്നെത്തിയ സംഘത്തിൽ ചിലർ പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. ഈ സംഘത്തിലൊരാളാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. സ്ഫോടനത്തിനുശേഷം യുവാക്കൾ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലൂര്‍ പോക്സോ കേസ് ; കുട്ടികള്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച് ; പീഡനത്തിന് ഇരയായത് ഒരു കുട്ടിയെന്ന് ഡിസിപി

Next Post

ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പള്ളി ഭൂമി വില്‍പന സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ല  :  സീതാറാം യെച്ചൂരി

കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ല : സീതാറാം യെച്ചൂരി

മുതലമടയില്‍ കണ്ടെത്തിയ തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക്

മുതലമടയില്‍ കണ്ടെത്തിയ തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021