• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

by Web Desk 04 - News Kerala 24
May 29, 2024 : 9:46 pm
0
A A
0
മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്ന് ദിവസത്തെ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിൽ ആരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രചാരണം നടത്താൻ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. പ്രചാരണം തുടരുന്നതിനോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനോ വേണ്ടിയുള്ള തന്ത്രമാണിത്. ‘മൗനവ്രതം’ ജൂൺ ഒന്നിന് വൈകുന്നേരത്തേക്ക് മാറ്റിവെക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് നാളെതന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചാൽ, മാധ്യമങ്ങളോട് അത് സംപ്രേഷണം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്’ -അഭിഷേക് സിങ്‍വി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് മോദി ധ്യാനത്തിന് പുറപ്പെടുന്നത്. 2019ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് മുമ്പും മോദി ധ്യാനമിരുന്നിരുന്നു. അന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ രു​ദ്ര​ദാ​ന ഗു​ഹ​യി​ലായിരുന്നു 17 മ​ണി​ക്കൂ​ർ ധ്യാ​ന​ം. ഗു​ഹ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന ചി​ത്രം മോ​ദി​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ചി​​ത്രം വൈ​റ​ലു​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും മു​മ്പേ, മോ​ദി​യു​ടെ ‘ധ്യാ​ന​ചി​ത്രം’​ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്കും വ​ഴി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, മോ​ദി​യു​ടെ നീ​ക്കം വോ​ട്ടാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു​വെ​ന്ന് പ​ല നി​രീ​ക്ഷ​ക​രും വി​ല​യി​രു​ത്തിയിരുന്നു.

ധ്യാനത്തിന് പോകുന്ന മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും രംഗത്തുവന്നിരുന്നു. ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്. ‘ആർക്കും പോയി ധ്യാനിക്കാം… എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -എന്നിങ്ങനെയായിരുന്നു മമതയുടെ പ്രതികരണം.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയോധികൻ വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

Next Post

‘എല്ലാ കണ്ണുകളും റഫയിലേക്ക്’; ഫലസ്തീന് ഐക്യദാർഢ്യവുമായി പ്രിയങ്ക ചോപ്ര, കരീന, ആലിയ ഭട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘എല്ലാ കണ്ണുകളും റഫയിലേക്ക്’; ഫലസ്തീന് ഐക്യദാർഢ്യവുമായി പ്രിയങ്ക ചോപ്ര, കരീന, ആലിയ ഭട്ട്

‘എല്ലാ കണ്ണുകളും റഫയിലേക്ക്’; ഫലസ്തീന് ഐക്യദാർഢ്യവുമായി പ്രിയങ്ക ചോപ്ര, കരീന, ആലിയ ഭട്ട്

പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി

പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ബിഹാറിൽ കുട്ടികൾ തളർന്നുവീണു, പ്രതിഷേധം കനത്തു, പിന്നാലെ അവധി പ്രഖ്യാപിച്ചു

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; ബിഹാറിൽ കുട്ടികൾ തളർന്നുവീണു, പ്രതിഷേധം കനത്തു, പിന്നാലെ അവധി പ്രഖ്യാപിച്ചു

നടുക്കടലിൽ ബോട്ടിന്റെ എൻജിൻ നിലച്ചു, തൊഴിലാളികളെ സാഹസികമായി രക്ഷിച്ച് റെസ്ക്യൂ ടീം

നടുക്കടലിൽ ബോട്ടിന്റെ എൻജിൻ നിലച്ചു, തൊഴിലാളികളെ സാഹസികമായി രക്ഷിച്ച് റെസ്ക്യൂ ടീം

നാദിര്‍ഷയുടെ സംവിധാനത്തില്‍ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’; ട്രെയ്‍ലര്‍

നാദിര്‍ഷയുടെ സംവിധാനത്തില്‍ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'; ട്രെയ്‍ലര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In