• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്; പ്രതിക്ക് മാനസിക രോഗമെന്ന വാദം കോടതി തള്ളി

by Web Desk 06 - News Kerala 24
May 30, 2024 : 7:53 am
0
A A
0
സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

മാവേലിക്കര: നൂറനാട് പുലിമേൽ കാഞ്ഞിരവിള വീട്ടിൽ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. അയൽവാസി കൂടിയായിരുന്ന പുലിമേൽ തുണ്ടിൽ ശ്യാംസുന്ദറിന് (30) ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിൽ പിഴക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിക്രമിച്ചു കടക്കൽ (447), അന്യായമായി തടഞ്ഞുവെക്കൽ (341), അസഭ്യം പറയൽ (294-ബി), ദേഹോപദ്രവം ഏൽപ്പിക്കൽ (324), വധശ്രമം (307), കൊലപാതകം (302) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

447 പ്രകാരം മൂന്നുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 341 പ്രകാരം ഒരുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 307 പ്രകാരം ഏഴു വർഷം തടവും 50000 രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ്. 302 പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്. പിഴത്തുകയിൽ ഒന്നരലക്ഷം രൂപ ഭാസ്കരന്റെ ഭാര്യ ശാന്തമ്മക്ക് നൽകണം. വിധി കേൾക്കാൻ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയും മകൾ ഗീതാകുമാരിയും കോടതിയിൽ എത്തിയിരുന്നു.

2020 മാർച്ച് 14 ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുവളപ്പിലെ അലക്കുകല്ലിൽ പല്ലുതേച്ച് കൊണ്ടിരിക്കുകയായിരുന്ന ഭാസ്കരനെ, പിന്നിലൂടെ വന്ന പ്രതി അലക്കുകല്ലിൽ ചാടിക്കയറി അസഭ്യം പറഞ്ഞു.  ഭാസ്കരന്റെ തോളിൽ കിടന്ന തോർത്തെടുത്ത് കഴുത്തിൽ ചുറ്റി രണ്ടറ്റവും ബലമായി കൂട്ടിപ്പിടിച്ച് പിന്നിലേക്ക് വലിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ തൊണ്ടക്കുഴി ഭാഗത്തു നിന്നും വലത് ചെവിയുടെ പിന്നിൽ വരെ എത്തുന്ന നീളത്തിൽ ആഴത്തിൽ കഴുത്തറുത്തു. തടയാൻ ശ്രമിച്ച ഭാസ്കരന്റെ ഭാര്യ ശാന്തമ്മയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവരുടെ ഇടതുകൈക്കും തലക്കും വെട്ടേറ്റു. ശാന്ത ഓടിരക്ഷപ്പെടുകയായിരുന്നു.

നൂറനാട് പഞ്ചായത്തിൽ അന്നത്തെ അംഗമായിരുന്ന ഗിരിജ മോഹനൻ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ നൂറനാട് എസ്ഐ വി ബിജുവും സിപിഒ ഷൈബുവും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ പൊലീസ് വാഹനത്തിൽ ഭാസ്കരനെയും ശാന്തമ്മയെയും ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാസ്കരൻ മരിച്ചു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വി ബിജു ഇപ്പോൾ റാന്നി പെരിനാട് സിഐ ആണ്. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകൾ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷൻ ഹജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു.

പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയർത്തിയപ്പോൾ സംഭവത്തിന് കുറച്ചുനാൾ മുമ്പു വരെ ഒരു ഇരുചക്ര വാഹന ഷോറൂമിൽ പ്രതി ജോലിചെയ്തിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എതിർത്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേർ പ്രതിഭാഗം സാക്ഷികളായി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ്കുമാറും മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷും ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മ്യാന്‍മറിൽ ഭൂചലനം; ഇന്ത്യയിലെ ഗുവാഹത്തിയിലും ഷില്ലോങിലും പ്രകമ്പനം

Next Post

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വിവരം നൽകാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വിവരം നൽകാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വിവരം നൽകാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവ്

എക്സാലോജിക്കിന്‍റെ പേരിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണം; ഷോൺ ജോർജിന്‍റെ ഉപഹർജി ഇന്ന് പരിഗണിക്കും

എക്സാലോജിക്കിന്‍റെ പേരിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണം; ഷോൺ ജോർജിന്‍റെ ഉപഹർജി ഇന്ന് പരിഗണിക്കും

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്, അന്വേഷണ സംഘം ഹൈദരാബാദില്‍, മൂന്നാമനായി തെരച്ചിൽ

ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്; ചട്ടം പാലിച്ചുള്ള പ്രതിഷേധം, ജോലിയിൽ നിന്ന് വിട്ടുനിൽക്കില്ല

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകാന്‍ നാസ

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകാന്‍ നാസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In