• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

by Web Desk 04 - News Kerala 24
May 30, 2024 : 6:49 pm
0
A A
0
ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ് അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയുമായി 2022 മുതൽ 2023 ഡിസംബർ വരെ ഉഭയകക്ഷി സമ്മതപ്രകാരം അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സംവിധായകൻ ഒമർ ലുലു. കേസിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി ഒമർ ലുലുവിന് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഹർജി ജൂൺ ആറിന് വീണ്ടും പരിഗണിക്കും.

2022ൽ സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തിരുന്നുവെന്നും 2023 ഡിസംബർ വരെ തുടർന്നുവെന്നും ഒമർ ലുലു ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ വ്യക്തമാക്കി. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളിൽ പോവുകയും വിവിധ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപ്പാർട്ട്മെന്റില്‍ പരാതിക്കാരി താമസിച്ചിട്ടുണ്ട്. തുടങ്ങി എന്നാൽ, താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കിത്തുടങ്ങിയതോടെ ബന്ധം വഷളായി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോൺ പരിശോധിക്കുമായിരുന്നു. ആരോടെങ്കിലും സംസാരിച്ചാൽ പോലും സംശയത്തിന്റെ കണ്ണില്‍ക്കൂടി നോക്കി ഒമർ ലുലു ഹര്‍ജിയിൽ ആരോപിച്ചു.

പരാതിക്കാരിയുടെ പെരുമാറ്റം സഹിക്കവയ്യാതായതോടെയാണ് ബന്ധം തകർന്നത്. 2023 ഡിസംബറിനു ശേഷം യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകൾ കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നും തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയിൽ പറയുന്നു. പിന്നീട് തന്നോട് വ്യക്തിവിരോധം ആയെന്നും പിന്നിൽ ബ്ലാക്മെയിലിങ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഉടൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയത് എന്ന് നടി പൊലീസിന് നൽകിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്ന് ഒമർ ലുലു പറയുന്നു. ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വേഷം തന്നി​ല്ലെന്നും അതിനാൽ ചതിച്ചു എന്നുമാണ് അവർ പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് ഒമർ ലുലുവിന്റെ ഹർജിയിൽ പറയുന്നു.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു, അത് കുറെക്കാലം നിലനിന്നു, പിന്നെ അതു തകർന്നു എന്നതാണ് ഇതിലെ വാസ്തവം. സിനിമയിൽ അവസരം വേണമെന്നതിനാൽ പരാതിക്കാരി ബന്ധത്തിന് തയാറായി എന്നും അത് ഉഭയസമ്മതപ്രകാരമായതിനാൽ ഒരു കുറ്റവും അതിൽ ഇല്ല എന്നും ഹർജിക്കാരൻ വാദിച്ചു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന കൊച്ചിയിൽ സ്ഥിര താമസമാക്കിയ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ നേരത്തെ കേസെടുത്തത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടെന്നും വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ടെന്നും ഒമർ ലുലു വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

Next Post

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു; കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു; കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട

മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In