• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

80ധികം സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തൽ; ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമം

by Web Desk 06 - News Kerala 24
May 31, 2024 : 11:20 am
in India, News
Reading Time: 1 min read
0
A A
0
80ധികം സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തൽ; ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമം

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ 80 – 100 സീറ്റ് കിട്ടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ബിജെപി ഇതര പാർട്ടികളെയെല്ലാം ഒന്നിച്ചു കൊണ്ടു വരാൻ ശ്രമം തുടങ്ങി. തെക്കേ ഇന്ത്യയിലെ പാർട്ടികളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിക്കും. ബിജെപിയിൽ നിന്ന് മുപ്പതോളം സീറ്റുകള്‍ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യാ സഖ്യത്തിലെ എല്ലാ പാർട്ടികളെയും ഒരുമിച്ച് നിർത്താനും കൂടുതൽ പാർട്ടികളെ കൂടെ കൊണ്ടുവരാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെക്കേ ഇന്ത്യയിൽ വൈഎസ്ആർ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുമായി എം കെ സ്റ്റാലിൻ  സംസാരിച്ചേക്കും.

2014ൽ 44ഉം 2019ൽ 52ഉം സീറ്റുകളിൽ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. പക്ഷേ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കേരളത്തിലും കർണ്ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമായി 50 സീറ്റാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഹരിയാനയിൽ നിന്ന് കിട്ടുന്ന സൂചനകൾ അനുകൂലമാണെന്നും ആറോ ഏഴോ സീറ്റുകൾ പാർട്ടി നേടുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ പഞ്ചാബിലും എഎപിയെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസിനായിരിക്കും എന്നാണ് പാർട്ടി കണക്കു കൂട്ടുന്നത്. രാജസ്ഥാൻ, ബീഹാർ, ദില്ലി, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കോൺഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് 200ലേറെ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. 80ലധികം അഭിമുഖങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്കായി നൽകി. പ്രിയങ്ക ഗാന്ധി നൂറിലേറെ റാലികളിൽ പങ്കെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ് ശനിയാഴ്ച നടക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ്, ഉത്തർപ്രദേശ്, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിലെ വേട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയടക്കമുള്ള മണ്ഡലങ്ങളാണ് നാളെ വിധി കുറിക്കുക.

അതിനിടെ നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം തുടങ്ങി. നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാൻ ചെയ്യുകയാണ് ബിജെപി. 400ലേറെ സീറ്റുകള്‍ നേടുമെന്നാണ് പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

11 കുപ്പികള്‍, വില 3000 രൂപ വീതം; ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‍ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

Next Post

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങള്‍

പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍

പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍

കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

'മത്സരയോട്ടം വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്'; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021