• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍

by Web Desk 06 - News Kerala 24
May 31, 2024 : 11:55 am
0
A A
0
പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍

കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച കേസില്‍ കൗമാരക്കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഹെല്‍മറ്റില്ലാതെ സ്കൂട്ടർ ഓടിച്ചപ്പോള്‍ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. പ്രതികരിക്കാതെ പോലീസ്. അടുത്തകാലത്ത് ഏറെ വിവാദമായ പൂനെയിലെ പോര്‍ഷെ അപകടത്തില്‍ പ്രതിയായ കൗമാരക്കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ. ​​എൽ.എൻ ദൻവാഡെയ്ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍.  ഈ മാസം 18 -ാം തിയതി പൂനെയിലെ കൊറേഗാവ് പാർക്കിലാണ് അപകടം ഉണ്ടായത്. ഒരു റെസ്റ്റോറന്‍റിൽ നിന്നും പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്കികളായ രണ്ട് സുഹൃത്തുക്കളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

പോലീസ് 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തെങ്കിലും 17 വയസുള്ള പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് ജാമ്യം നല്‍കിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ. ​​എൽ.എൻ ദൻവാഡെ  ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ പോകുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതും രൂക്ഷ വിമര്‍ശനം നേരിട്ടതും.  ഹെല്‍മറ്റില്ലാതെ പോകുന്ന ജഡ്ജിയെ കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം വാഹനം നിര്‍ത്താതെ കടന്ന് പോകുന്നു. കേസിന്‍റെ വിധിയെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം പോലീസ് നല്‍കിയ റിവ്യൂ ഹര്‍ജിയെ തുടര്‍ന്ന് ജുവനൈല്‍ കോടതി പിന്നീട് പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ ജഡ്ജി ഹെല്‍മറ്റില്ലാതെയാണ് പോകുന്നതെന്ന് സോഷ്യല്‍ മീഡിയോ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ‘ഒരു പ്രശ്നവുമില്ല. ഹെൽമെറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്നതിന്‍റെ സന്തോഷത്തെക്കുറിച്ച് ഒരു ഉപന്യാസം എഴുതാൻ ട്രാഫിക് പോലീസുകാർ അയാളോട് പറയും.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റൊരാള്‍ വീഡിയോ പൂനെ പോലീസിനെയും പുണെ ട്രാഫിക് പോലീസിനെയും ടാഗ് ചെയ്‌ത് എഴുതി. ‘ഹെൽമെറ്റ് ധരിക്കാത്ത ഈ സ്‌കൂട്ടറിസ്റ്റിനെ നിങ്ങൾ ശ്രദ്ധിക്കുകയും ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിയമം നടപ്പാക്കുന്ന കാര്യത്തിൽ ഒരു വ്യത്യാസവും പാടില്ല.’ പിന്നാലെ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍ പോകുന്ന ജഡ്ജിയെ പിന്തുടര്‍ന്ന് ഓടുന്ന കാറില്‍ നിന്ന് അപകടകരമായ രീതിയില്‍ ബൈക്ക് ചൂണ്ടി ബൈറ്റ് ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ഭക്ഷണങ്ങള്‍

Next Post

കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

'മത്സരയോട്ടം വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്'; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഇടത് സ്ഥാനാർത്ഥിക്കെതിരായ'കാഫിർ' പ്രയോഗം; പി. കെ കാസിം നൽകിയ ഹർജിയിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്

ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

ശരീരോഷ്മാവ് 108 ഡിഗ്രി ഫാരൻ ഹീറ്റിലെത്തി, ദില്ലിയിൽ സൂര്യാതപമേറ്റ് 40 കാരൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In