ആലപ്പുഴ> ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കുഴിമന്തിക്കട അടിച്ചു തകർത്തു. വലിയചുടുകാടിന് സമീപമുള്ള അഹ്ലൻ കുഴിമന്തിക്കട ആണ് തകർത്തത്.
സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം . ഇവിടെ നിന്നുവാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചുതകർത്തുവെന്നും പിന്നീട് ഇയാൾ ബൈക്കോടിച്ച് ഹോട്ടലിന് അകത്തേക്കു കയറ്റിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുള്ള കടയും ഇയാൾ തകർത്തിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി പൊലീസ് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു












