• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി. കേശവദേവ് സാഹിത്യ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്

by Web Desk 04 - News Kerala 24
June 3, 2024 : 2:54 pm
in Kerala, News
Reading Time: 1 min read
0
A A
0
പി. കേശവദേവ് സാഹിത്യ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്

തിരുവനന്തപുരം : പി. കേശവദേവ് സാഹിത്യ പുരസ്‌കാരം തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണന്. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം.

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് ശ്രീ.അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളും അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ അദ്ദേഹം 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്.

പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) പ്രശസ്‌ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിനാണ്. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം.

മനഃശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്‌കാരം. ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ അനുഭവപാടവമുള്ള ഡോ.സി ജെ ജോൺ നിലവിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ്. ഒമ്പത് പുസ്തകങ്ങളും വിവിധ ജേണലുകളിൽ നിരവധി ശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊമ്പതു വർഷങ്ങളായി കൊച്ചിയിലെ ‘മൈത്രി’ എന്ന ആത്മഹത്യാ പ്രതിരോധ എൻജിഒ-യുടെ സ്ഥാപകനും ഉപദേശകനുമാണ് അദ്ദേഹം.

ജൂൺ 12 ന് വൈകീട്ട് തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ജോർജ് ഓണക്കൂർ, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ. ബാലഗോപാൽ പി.ജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുണാനിധിയുടെ 100ാം ജന്മവാർഷിക ചടങ്ങിൽ പ​ങ്കെടുത്ത് സോണിയയും രാഹുലും

Next Post

ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

ചരിത്രം തിരുത്തി; ക്ലോഡിയ ഷെയ്ൻബാം ആദ്യ മെക്സിക്കൻ വനിത പ്രസിഡന്റ്

ചരിത്രം തിരുത്തി; ക്ലോഡിയ ഷെയ്ൻബാം ആദ്യ മെക്സിക്കൻ വനിത പ്രസിഡന്റ്

220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021