റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. അഹ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിൽ പ്രതിവാര 14 വിമാന സർവിസുകൾ ഇതില്‍ ഉൾപ്പെടും. അടുത്ത ജൂലൈ നാലിന് ആരംഭിക്കുന്ന സർവിസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള ഏഴ് പ്രതിവാര വിമാനങ്ങളും ഉൾപ്പെടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.