• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

by Web Desk 04 - News Kerala 24
June 4, 2024 : 9:45 pm
in India, News
0
A A
0
ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ ഡയലോ​ഗിന് തുല്യമാണ് ബിജെപി രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന്റെ സ്ഥാനം. അകത്തും പുറത്തും നിന്നുള്ള പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിയാണ് ശോഭയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രം. ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും ജയത്തിനൊത്ത പോരാട്ടമാണ് ശോഭ നടത്തിയത്. ഇക്കുറി ആലപ്പുഴയിലും ശോഭ എതിർ സ്ഥാനാർഥികളെ ഞെട്ടിച്ച് ഒരുതവണ മുന്നിൽപ്പോലുമെത്താനും സാധിച്ചു. 299648 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശോഭക്ക് കഴിഞ്ഞു. തനിക്ക് ആലപ്പുഴയിൽ മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിടത്തുനിന്നാണ് ശോഭ വോട്ട് വിഹിതം വർധിപ്പിച്ചതെന്നും ശ്രദ്ധേയം.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ 1,87,729 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഒരു ലക്ഷത്തിലേറെ അധികം വോട്ടുകൾ നേടി ശോഭ ബിജെപി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചത്. കുറച്ച് കാലമായി ബിജെപി സംസ്ഥാന നേതൃത്വത്തിൽ വിമത ശബ്ദമായിരുന്നു ശോഭാ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസം പൊതുമധ്യത്തിൽ വരെയെത്തി. തന്നെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രമിക്കുന്നുവെന്ന് ശോഭ സുരേന്ദ്രന്റെ പരസ്യമായി പറഞ്ഞു. ഒരുഘട്ടത്തിൽ അവർ പാർട്ടി വിടുമെന്നുവരെ അഭ്യൂഹങ്ങളുയർന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭയെ അനുനയിച്ചതും മത്സര രം​ഗത്തിറക്കിയതും. കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച മത്സരമാണ് ശോഭ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങൽ വേണമെന്നായിരുന്നു ശോഭയുടെ ആ​ഗ്രഹം.

എന്നാൽ കേന്ദ്രമന്ത്രിയായ വി മുരളീധരൻ ആറ്റിങ്ങലിൽ കണ്ണുവെച്ചതോടെ ആലപ്പുഴയിലേക്ക് മാറേണ്ടി വന്നു. ‌2019ൽ ആറ്റിങ്ങലിലും ശോഭ സുരേന്ദ്രൻ മിന്നുന്ന പ്രകടനം നടത്തി. ഇടതുകോട്ടയെന്നറിയപ്പെട്ടിരുന്ന ആറ്റിങ്ങലിനെ ഞെട്ടിച്ച് യുഡിഎഫ് തരം​ഗമുണ്ടായ വർഷമായിരുന്നു 2019. അന്ന് എ സമ്പത്തിനെ തോൽപ്പിച്ച് അടൂർ പ്രകാശ് ജയിച്ചു. ശക്തമായ പോരാട്ടം നടത്തി 2,48,081 വോട്ടുകൾ ശോഭ സ്വന്തമാക്കി. അനുകൂലമായ നിരവധി ഘടകങ്ങളുണ്ടായിട്ടും ഇത്തവണ ആറ്റിങ്ങലിൽ 307133 വോട്ടാണ് വി മുരളീധരൻ നേടിയത്. 2016ൽ പാലക്കാട് നിയമസഭയിലേക്കാണ് ശോഭാ സുരേന്ദ്രൻ ആദ്യം മത്സരിച്ചത്. അന്നും ശോഭ എല്ലാവരെയും ഞെട്ടിച്ചു. ഇടത് സ്ഥാനാർഥി എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 40076 വോട്ടുനേടി രണ്ടാമതെത്തി. 2021ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലും ശോഭ മത്സരിച്ച് രണ്ടാമതെത്തി. 40,193 വോട്ടാണ് കഴക്കൂട്ടത്ത് ശോഭ നേടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

Next Post

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം -ഒറ്റനോട്ടത്തിൽ

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം -ഒറ്റനോട്ടത്തിൽ

പന്നീർസെൽവത്തിനെതിരെ നവാസ് കനിയുടെ ജയം ഒന്നര ലക്ഷം വോട്ടിന്

പന്നീർസെൽവത്തിനെതിരെ നവാസ് കനിയുടെ ജയം ഒന്നര ലക്ഷം വോട്ടിന്

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഉചിതമായ തീരുമാനം യു.ഡി.എഫ് സ്വീകരിക്കും -ഷാഫി പറമ്പില്‍

മധ്യപ്രദേശിൽ 150 കടന്ന് ബിജെപി; കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ ലീഡ്

11 നി‌‌യമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത്, ഒമ്പതിടത്ത് രണ്ടാം സ്ഥാനം, കേരളത്തിൽ മൂന്നാം ശക്തിയാകുന്ന ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021