തിരുവനന്തപുരം: വോട്ടര്‍മാരെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന് സുരേഷ് ഗോപി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നില്ല. അദ്ദേഹം മറ്റു പല യോഗങ്ങളുടെ തിരക്കിലാണെന്നും നാളെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.പ്രചാരണ കാലത്ത് പോലും എതിർ സ്ഥാനാർഥികളുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അതല്ലാതെ അവരുടെ പേര് പോലും പറഞ്ഞിട്ടില്ല.
ഒരു കാരണവശാലും അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതിന്റ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെ പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.സിനിമ തന്റെ പാഷനാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.