മസ്കത്ത്: ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും.