പ്രമേഹം മൂലം വിഷമിക്കുന്ന ആളാണോ? എങ്കില്‍, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- ഒന്ന്
- രാവിലെ ചായ കുടിക്കുന്നവര്‍ പഞ്ചസാര ചേര്‍ക്കുന്നത് പരിമിതപ്പെടുത്തുക. രാവിലെ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങൾ കലോറി കൂടിയതാണ്. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ രാവിലെ തന്നെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
- രണ്ട്
- രാവിലെ മധുരമുള്ള സിറിയലുകള്‍, പേസ്ട്രികള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
- മൂന്ന്
- കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടിയേക്കാം. അതിനാല്‍ കാർബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
- നാല്
- ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളില്‍ കൂടുതൽ വിശപ്പുണ്ടാക്കുകയും, അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.
- അഞ്ച്
- ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ നിയന്ത്രിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
- ആറ്
- വെള്ളം ധാരാളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും
- ഏഴ്
- രാവിലെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ പ്രഭാത ഭക്ഷണത്തിന് ശേഷം അല്‍പ്പം നേരം വ്യായാമം ചെയ്യുക.