• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

14 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന് പുറത്ത്; സെൻസസ് എപ്പോഴെന്ന് മോദി പറയണം -ജയറാം രമേശ്

by Web Desk 04 - News Kerala 24
June 11, 2024 : 2:47 pm
in India, News
Reading Time: 1 min read
0
A A
0
14 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന് പുറത്ത്; സെൻസസ് എപ്പോഴെന്ന് മോദി പറയണം -ജയറാം രമേശ്

ന്യൂഡൽഹി: 2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

2021-ൽ സെൻസസ് നടത്താത്തതിന്‍റെ വീഴ്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. സെൻസസ് എപ്പോൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് മോദി രാജ്യത്തോട് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

“ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്ക് യഥാർഥ അർത്ഥം നൽകുന്നതിന് സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം. 1951 മുതൽ ദശാബ്ദത്തിലൊരിക്കലുള്ള സെൻസസ് പട്ടികജാതികളുടെയും പട്ടികവർഗക്കാരുടെയും ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പുതുക്കിയ സെൻസസ് ഒ.ബി.സി വിഭാഗങ്ങളായി തരംതിരിക്കുന്ന സമുദായങ്ങളുടെ ജനസംഖ്യയുടെ ഡാറ്റയും നൽകണം. സാമൂഹിക-സാമ്പത്തിക വികസനത്തിന് സമഗ്രമായ സെൻസസ് അനിവാര്യമാണ്” -അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ഓരോ വിഭാഗത്തിലെയും ജനസംഖ്യയെക്കുറിച്ചുള്ള ഡാറ്റയില്ലാതെ സർക്കാറിന് സാമൂഹിക നീതിക്കായി ആസൂത്രണം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ജാതി സെൻസസ് ആവശ്യമായി വരുന്നത്. സംവരണ വിഭാഗങ്ങൾക്കുള്ളിൽ സംവരണ ആനുകൂല്യങ്ങളുടെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിൽ നിന്ന് ആർക്കാണ് നേട്ടമെന്നും അതിന്‍റെ ചെലവ് വഹിക്കുന്നത് ആരാണെന്നും ഉത്തരം നൽകാൻ ജാതി സെൻസസ് അനുവദിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അനുഭവം കാണിക്കുന്നത് ഇന്ത്യയിലെ വളർച്ചയുടെ നേട്ടങ്ങൾ അസമമായി വിതരണം ചെയ്യപ്പെടുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് നടത്തുന്നത് കോൺഗ്രസിന്‍റെ പ്രധാന പ്രചാരണ വിഷയമായിരുന്നു. കോവിഡ്-19 മഹാമാരി കാരണം ജനസംഖ്യാ കണക്കെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. 150 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ദശാബ്ദക്കാലത്തെ സെൻസസ് വൈകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണ ജോര്‍ജ്

Next Post

ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; ഡല്‍ഹി ഹൈകോടതിയുടെ വിശദ ഉത്തരവ് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; ഡല്‍ഹി ഹൈകോടതിയുടെ വിശദ ഉത്തരവ് പുറത്ത്

ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; ഡല്‍ഹി ഹൈകോടതിയുടെ വിശദ ഉത്തരവ് പുറത്ത്

യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തു

യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കയ്യേറ്റം ചെയ്തു

വിഴിഞ്ഞം തുറമുഖം: ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് വി.എൻ. വാസവൻ

വിഴിഞ്ഞം തുറമുഖം: ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് വി.എൻ. വാസവൻ

ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെ -പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെ -പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

എം.എൽ.എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്

എം.എൽ.എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021