കൊച്ചി: മുഖ്യമന്ത്രിയെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റണമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്. മെയ് 20-ന് ഏലൂരിലും പരിസരത്തും നടന്ന മത്സ്യക്കുരുതിക്ക് കാരണമായി രാസമാലിന്യങ്ങൾ ഒഴുക്കിവിട്ടതുമാലമാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. രാസമാലി ന്യക്കമ്പനികളെല്ലാം മാനദണ്‌ഡമനുസരിച്ച് പ്രവർത്തിക്കുന്നതായും മലിനീകരണ നിയന്ത്രണബോർഡിൻ്റെ പരിശോധനകളും, ഉപകരണങ്ങളും കാര്യ ക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ മലിനീകരണ നിയന്ത്ര ബോർഡ് മുന്നോട്ടുവച്ച വാദഗതികൾ വെള്ളം തൊടാതെ ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. മലിനീകരണം നടത്തുന്ന വ്യവസായശാലകളുടെ നിലപാടുകൾ ആവർത്തിക്കുന്ന മുഖ്യമന്ത്രി സാധാരണ മനുഷ്യരുടെ പോലും സാമാന്യധാരണയെ പരിഹസിക്കുകയാണ്.
മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസ് റിപ്പോർട്ടും, കമ്പനികളെ ചൂണ്ടിക്കാട്ടി ഫിഷറിസ് വകുപ്പും നൽകിയിരിക്കുന്ന റിപ്പോർട്ടുകൾ അദ്ദേഹം അവഗണിച്ചു. മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് ശുപാർശചെയ്‌തിരിക്കുന്ന നാമമാത്രമായ നഷ്ടപരിഹാരത്തുകയായ 13.55 കോടി രൂപപോലും നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കം.
പുറപ്പള്ളിക്കാവിലേയോ, മഞ്ഞുമ്മലിലേയോ ബണ്ടുകൾ തുറക്കുമ്പോൾ ഒരിക്കലുമുണ്ടാകാത്ത മാലിന്യക്കുരുതി പാതാളം ബണ്ട് തുറക്കുമ്പോൾ മാത്രം ഉണ്ടാകുന്നതെങ്ങിനെയെന്ന് വ്യക്തമാക്കണം. 2016-ൽത്തന്നെ കേന്ദ്രമലിനീകരണ ബോർഡ് സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകിയതാണ്. 286 ഫാക്‌ടറികൾ ഈ മേഖലയിലുള്ളതിൽ 201 എണ്ണം റെഡ് ലിസ്റ്റിൽ പെടുന്നവയാണ്. 40 എണ്ണം അതീവ പരിസ്ഥിതി ശോഷണത്തിന ഇടയാക്കുന്നുവെന്നും റിപ്പോർട്ട് ചെയ്‌തതിട്ടുണ്ട്.
സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നത്. അഖിലേന്ത്യാ ഗ്രീൻ ട്രബ്യൂണലും ഈ നിരീക്ഷണത്തെ ശരിവെച്ചു. 2023 മെയ് മാസത്തിനുമുമ്പ് നടപ്പാതയും ആഴമുള്ള കാനയും നിർമിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിനെയെല്ലാം മറികടക്കുന്ന വ്യവസായ ലോബിയുടെ നിലപാടുകൾ ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുകയും, മേഖലയെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ സംസ്ഥാന വക്താവായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി കേരളതീരത്ത് ആണവ നിയമം സ്ഥാപിക്കാനും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നീക്കം നടക്കുകയാണ്. സ്വന്തം പാർട്ടിയുടെ കേന്ദ്ര നിലപാ ടുകൾ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനങ്ങളെ മത്സ്യമേഖല തള്ളിക്കളഞ്ഞതാണ് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചത്. പരിസ്ഥിതിയെ അവഗണിച്ച കേവലമായി വികസനത്തിലൂന്നുന്ന അദ്ദേഹത്തിൽ നിന്നും പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്തം മാറ്റണമെന്ന് ചാൾസ് ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.