കോഴിക്കോട്: വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് മുഖ്യമന്ത്രിയുടെ നാവാണ്. അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അവരുടെ പാർട്ടിക്കാർ തന്നെയാണ്. അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാവുമെന്നായിരുന്നു പിണറായിയുടെ പരാമർശം.