• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

by Web Desk 04 - News Kerala 24
February 15, 2022 : 8:53 pm
in Kerala, News
Reading Time: 1 min read
0
A A
0
അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

ന്യൂഡൽഹി: മുൻ നിയമമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടു. രാഹുൽ ഗാന്ധിയുമായുള്ള അകൽച്ചക്കൊടുവിലാണ് തീരുമാനം. 46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെന്നും ഏതെങ്കിലും പാർട്ടിയിൽ ചേ​രണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും ബിജെപിയിൽ ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടത് ദഹിക്കാത്ത കാര്യമാണെന്ന് അശ്വിനികുമാർ വിശദീകരിച്ചു. അദ്ദേഹത്തെ അവമതിച്ചതിൽ തനിക്ക് എതിർപ്പുണ്ട്; അത് അപലപിക്കുന്നു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നേതൃത്വത്തെയാണ് പഞ്ചാബിൽ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയെ ജാതി അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാവില്ല.

പ്രധാനമന്ത്രിയോട് ജനങ്ങൾക്ക് അതൃപ്തിയാണെങ്കിൽ എന്തുകൊണ്ട് കോൺഗ്രസിന് ജനം വോട്ടുചെയ്യുന്നില്ല എന്ന ചോദ്യം അടിക്കടി ഉയരുന്നുണ്ട്. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന നേതാവ് ജനത്തിന് സ്വീകാര്യമല്ലാത്തതാണ് കാരണം. അക്കാര്യമാകട്ടെ പാർട്ടിയിൽ ചർച്ച ചെയ്യാവുന്നതിന് അപ്പുറത്തെ വിഷയമാണ്. ഈ ചിന്ത കോൺഗ്രസിൽ പലർക്കുമുണ്ട്. തഴയപ്പെട്ട വികാരം പലർക്കുമുണ്ട്.

പഞ്ചാബിൽ താരപ്രചാരകനായി ഉൾപ്പെടുത്താത്തതിലെ രോഷമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന പ്രചാരണങ്ങൾ അദ്ദേഹം നിഷേധിച്ചു. ആരാണ് താരപ്രചാരകർ ? രാഹുലിനെയും പ്രിയങ്കയേയുമല്ലാതെ ആരെയെങ്കിലും കാണാനുണ്ടോ ? -അശ്വിനികുമാർ ചോദിച്ചു. ഭഗവന്ത് സിങ് മാൻ മുഖ്യമന്ത്രിയായി പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

69കാരനായ അശ്വിനികുമാർ ഡൽഹി സ്വദേശിയാണെങ്കിലും രാജ്യസഭാംഗമായത് പഞ്ചാബ് വഴിയാണ്. യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും നെഹ്​റു കുടുംബത്തിന്റെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് അശ്വിനി കുമാർ അറിയപ്പെട്ടിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച ; ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

Next Post

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ; പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ;  പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ; പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ;  സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ; സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

കേരള വികസനത്തിന് 44 പുതിയ പദ്ധതികൾ ;  6943.37 കോടി രൂപ അനുവദിച്ച് കിഫ്ബി

കേരള വികസനത്തിന് 44 പുതിയ പദ്ധതികൾ ; 6943.37 കോടി രൂപ അനുവദിച്ച് കിഫ്ബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021