• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

by Web Desk 04 - News Kerala 24
June 14, 2024 : 1:16 pm
0
A A
0
നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

കൊച്ചി> പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ കണ്ണീർത്തുരുത്തായി കേരളം. കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കൊച്ചിയിലെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നിവരടക്കം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചു.23 മലയാളികളുടെയും തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ വെച്ച് കൈമാറി. ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൈമാറി. മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിൽ ഇറക്കും. വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ നാട്ടിലെത്തിക്കും.

ദുരന്തത്തിൽ 50പേർക്കാണ് ജീവൻ നഷ്‌ടമായത്. 47 ഇന്ത്യക്കാരും മൂന്നുപേർ ഫിലിപീൻസുകാരും. ഇതിൽ 48 പേരെ തിരിച്ചറിഞ്ഞു. ആറ് മലയാളികളടക്കം ഒമ്പതുപേർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. മംഗഫിലെ തൊഴിലാളികളെ പാർപ്പിക്കുന്ന ആറു നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലോടെയുണ്ടായ തീപിടിത്തത്തിൽ കനത്ത പുക ശ്വസിച്ചാണ് ഭൂരിഭാഗം മരണങ്ങളുമെന്ന്‌ സ്ഥിരീകരിച്ചു. മലയാളി വ്യവസായി കെ ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽപ്പെട്ടത്. കെട്ടിടത്തിൽ 196 പേരാണ്‌ താമസിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം പ്രത്യേക സംഘം പരിശോധിച്ചു. ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. ഗാർഡ്‌ റൂമിലുണ്ടായ ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കുവൈത്ത്‌ സ്ഥിരീകരിച്ചു.

സംഭവത്തിൽ കുവൈത്ത് സ്വദേശിയെയും പ്രവാസിയെയും കസ്റ്റഡിയിൽവയ്ക്കാൻ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ്. കമ്പനി ഉടമ, കെട്ടിട ഉടമ, കെട്ടിടം കാവൽക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്യാൻ ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. കേസിൽ ഒന്നിലധികം പ്രവാസികൾ കസ്റ്റഡിയിലായതായാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യാഴാഴ്ച രാവിലെ കുവൈത്തിലെ ജാബർ ആശുപത്രിയിൽ സന്ദർശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

Next Post

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

പ്രവാസികൾ കേരളത്തിന്റെ ജീവനാഡി, സർക്കാരുകൾ ഏകോപിതമായ ശ്രമങ്ങൾ നടത്തണം: മുഖ്യമന്ത്രി

പ്രവാസികൾ കേരളത്തിന്റെ ജീവനാഡി, സർക്കാരുകൾ ഏകോപിതമായ ശ്രമങ്ങൾ നടത്തണം: മുഖ്യമന്ത്രി

കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനു​ശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനു​ശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

ഖ​രീ​ഫ്, പെ​രു​ന്നാ​ൾ: ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ

ഖ​രീ​ഫ്, പെ​രു​ന്നാ​ൾ: ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ

സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളില്‍ നാല് മരണം ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In