ദില്ലി: മലക്കം മറിഞ്ഞ് ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ.ശ്രീരാമനെ എതിർത്തവരാണ് അധികാരത്തിന് പുറത്ത് നിൽക്കുന്നതെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു.ശ്രീരാമനായി നിലകൊണ്ടവർ അധികാരത്തിലെത്തി. മോദി ഭരണത്തിൽ രാജ്യം അഭിവൃദ്ധിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.അഹങ്കാരികളെ ശ്രീരാമൻ 241 സീറ്റിലൊതുക്കിയെന്ന പ്രസ്താവന വലിയ വിവാദമായിരുന്നു.ആർഎസ്എസ് നേതൃത്വം ഇടപെട്ട് തിരുത്തിച്ചുവെന്നാണ് സൂചന












