• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

by Web Desk 04 - News Kerala 24
June 17, 2024 : 4:19 pm
0
A A
0
പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒ.പി സന്ദർശനങ്ങളിൽ 65% വർധന ഉണ്ടായി. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലധികം പനി കേസുകളാണ്.

ജൂൺ ഒന്നിന് പനി ബാധിച്ചവരുടെ പ്രതിദിന ഒ.പി സന്ദർശനങ്ങൾ 5,533 ആയിരുന്നു. ജൂൺ 15ന് ഇത് 9,102 ആയി ഉയർന്നു. ജൂൺ പകുതി വരെ 1,06,176 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന ആശുപത്രി പ്രവേശനം ഒമ്പത് ശതമാനമാണ് വർധിച്ചത്. ജൂൺ ഒന്നിന് 104 ആയിരുന്നത് ജൂൺ 15ന് 198 ആയി. 22 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.

ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ലുവൻസ-എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവക്കാണ് ചികിത്സ തേടുന്നത്. സ്‌കൂളുകൾ തുറന്നതും ഇടക്കിടെ പെയ്ത മഴയുമാണ് വൈറൽ പനി വർധിക്കാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടി. മൺസൂൺ ശക്തി പ്രാപിക്കുമ്പോൾ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയത് കാരണം വേനൽക്കാലത്ത് മഴക്കാലപൂർവ ശുചീകരണത്തിലെ അപാകതകൾ തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് സമ്മതിച്ച സാഹചര്യത്തിലാണ് ആശങ്കകൾ വർധിച്ചത്. ആലപ്പുഴയിൽ പടർന്നുപിടിച്ച പക്ഷിപ്പനിയും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

“പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ പകരുന്നത് അപൂർവമാണെങ്കിലും, മ്യൂട്ടേഷൻ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മൺസൂൺ കാലത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറൽ പനിയാണ് ഇൻഫ്ലുവൻസ. എന്നിരുന്നാലും, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, സ്‌ക്രബ് ടൈഫസ്, അഡെനോവൈറസ് അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന മറ്റ് വകഭേദങ്ങളും ഉണ്ടാകാം” -എം.ഇ.എസ് മെഡിക്കൽ കോളജിലെ ഡോ.പുരുഷോത്തമൻ കുഴിക്കത്തുകണ്ടിയിൽ വ്യക്തമാക്കി.

രോഗബാധിതരായ കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ പനിയോടൊപ്പമുള്ള ശ്വാസതടസ്സം, അമിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, സംസാരം മങ്ങൽ, ബോധക്ഷയം, കഫത്തിൽ രക്തം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടാനും നിർദ്ദേശമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാഫിര്‍ പോസ്റ്റ്; കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ഡി.ജി.പിക്ക് പരാതി നൽകി

Next Post

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് : മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി റോഷി അഗസ്റ്റിൻ

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് : മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി റോഷി അഗസ്റ്റിൻ

തിയറ്ററുകളിൽ പരാജയപ്പെട്ട മോഹൻലാൽ ചിത്രം റീ-റിലീസിനെത്തുന്നു

തിയറ്ററുകളിൽ പരാജയപ്പെട്ട മോഹൻലാൽ ചിത്രം റീ-റിലീസിനെത്തുന്നു

വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി

വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In