• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകൾ

by Web Desk 06 - News Kerala 24
June 18, 2024 : 12:50 pm
0
A A
0
യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടിയെടുത്തത് എൻഫോഴ്സ്മെന്‍റ് ആർടിഒ

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.

സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു.

കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ. സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ  ലോഡ് ബോഡിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി.  മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. റോഡിൽ മത്സര ഓട്ടം നടത്തി. പലതവണ  വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചെന്നും എംവിഡി പറയുന്നു.

നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ  പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടി. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള വ്ലോഗർമാർ തന്നെ ഇത്തരത്തിൽ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ  പലരും ശ്രമിച്ചേക്കാം. സഞ്ജു ടെക്കിക്കെതിരായ  കർശന നടപടി നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദീകരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടക്കില്ലാന്ന് പറഞ്ഞാൽ നടക്കില്ല; ജോലി ചെയ്യുന്നതായി നടിച്ചു, ജീവനക്കാരുടെ ജോലി പോയി

Next Post

റിവേഴ്സ് ഗിയറിൽ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

റിവേഴ്സ് ഗിയറിൽ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

24 വർഷത്തിനിടയിൽ ആദ്യം, വ്ലാദിമിർ പുടിന്റെ സന്ദർശനത്തിനൊരുങ്ങി ഉത്തര കൊറിയ

24 വർഷത്തിനിടയിൽ ആദ്യം, വ്ലാദിമിർ പുടിന്റെ സന്ദർശനത്തിനൊരുങ്ങി ഉത്തര കൊറിയ

മൂടകൊല്ലിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്, വകുപ്പ് മേധാവിയുടെ പ്രശംസ പത്രം

മൂടകൊല്ലിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്, വകുപ്പ് മേധാവിയുടെ പ്രശംസ പത്രം

ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

കാട്ടുതീയ്ക്ക് പിന്നാലെ ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ‘ഏലിയാസ്’, വലഞ്ഞ് ജനം

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In