• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരിടത്ത് ചെറുകിട വിൽപ്പന, മറ്റിടത്ത് വൻ സെറ്റപ്പ്, പാലക്കാട്ട് യുവതിയടക്കം 3 പേ‍ര്‍ പിടിയിലായത് എംഡിഎംഎയുമായി

by Web Desk 04 - News Kerala 24
June 18, 2024 : 9:15 pm
0
A A
0
ഒരിടത്ത് ചെറുകിട വിൽപ്പന, മറ്റിടത്ത് വൻ സെറ്റപ്പ്, പാലക്കാട്ട് യുവതിയടക്കം 3 പേ‍ര്‍ പിടിയിലായത് എംഡിഎംഎയുമായി

പാലക്കാട്: രണ്ടിടങ്ങളിലായി വമ്പൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്. സംഭവത്തിൽ അൻഷാബ് (37), ആൻസി എബ്രഹാം (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വടക്കഞ്ചേരിയിൽ നിന്നും 71 ഗ്രാം എംഡിഎംഎയുമായാണ് യുവാവിനെ പിടികൂടിയത്. മംഗലംഡാം സ്വദേശി പട്ടാളം അജി (22) ആണ് പൊലീസിന്റെ പിടിയിലായത്.

പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ഉള്ള മലാംഗ് ലോഡ്ജിൽ സ്ഥിരമായി റൂമെടുത്തായിരുന്നു ആൻസിയുടെയും അൻഷാബിന്റെയും കഞ്ചാവ് വിൽപ്പന. ബെംഗളൂരുവിൽ നിന്നും മറ്റും എംഡിഎംഎ പോലുള്ളമയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ ആവശ്യക്കാരെ കണ്ടെത്തി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവര്‍. സൗത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലാംഗ് ലോഡ്ജിൽ പരിശോധന നടത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മണ്ണാര്‍ക്കാട് സ്വദേശിയാണ് അൻഷാബ്, ആൻസി വടകര ഒഞ്ചിയം സ്വദേശിനിയും. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആൻസി സ്ഥിരമായി ബെംഗളൂരുവിൽ നിന്നും മറ്റും വൻതോതിൽ മയക്കുമരുന്ന് പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും എത്തിച്ച് ഏജൻറ് വഴി ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

അതേസമയം, വടക്കഞ്ചേരിയിൽ 71 ഗ്രാം എംഡിഎംഎയുമായാണ് മംഗലംഡാം സ്വദേശി 22കാരനായ അജിൽ അഥവാ പട്ടാളം അജി പിടിയിലായത്. പാലക്കാട് പൊലീസ് പിടികൂടുന്ന വലിയ ലഹരി കേസുകളിലൊന്നാണിത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി സ്ഥിരമായി എംഡിഎംഎ എത്തിച്ചിരുന്നത്. ഇയാൾ കിഴക്കഞ്ചേരി, കടപ്പാറ, വടക്കഞ്ചേരി, മുടപ്പല്ലൂർ പ്രദേശത്തെ മുഖ്യ ലഹരി വില്പനക്കാരനാണെന്ന് പൊലീസ് പറയുന്നു. ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈഎസ്പി വിശ്വനാഥൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ബെന്നി, സബ്ബ് ഇൻസ്പെക്ടർ ജിഷ്മോൻ വർഗ്ഗീസ്, പാട്രിക് , എ.എസ്.ഐ. അനന്തൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസ്, ബാബു, റിനു ,എന്നിവരുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പൊലീസും, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ലഹരിമരുന്നോടുകൂടി പ്രതിയേയും പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാഫിര്‍ വിവാദത്തിൽ കെകെ ലതികയുടേത് സദുദ്ദേശ ഇടപെടൽ, വ്യക്തിഹത്യ നടത്താൻ യുഡിഎഫ് നീക്കം, ചെറുക്കുമെന്നും സിപിഎം

Next Post

പെരുന്നാൾ ദിനത്തിൽ ടര്‍ഫിൽ വിതരണം ചെയ്യാൻ മെത്തഫിറ്റമിൻ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പെരുന്നാൾ ദിനത്തിൽ ടര്‍ഫിൽ വിതരണം ചെയ്യാൻ മെത്തഫിറ്റമിൻ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പെരുന്നാൾ ദിനത്തിൽ ടര്‍ഫിൽ വിതരണം ചെയ്യാൻ മെത്തഫിറ്റമിൻ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

മലയാളി വിദ്യാർത്ഥികള്‍ അടക്കമുള്ളവരെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ; സംഭവം തെലങ്കാനയിൽ

മലയാളി വിദ്യാർത്ഥികള്‍ അടക്കമുള്ളവരെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ; സംഭവം തെലങ്കാനയിൽ

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാജമെന്ന് ജയിൽ മേധാവി

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന വീഡിയോ പുറത്ത്; വ്യാജമെന്ന് ജയിൽ മേധാവി

മലയാളി എയർഹോസ്റ്റസ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി എയർഹോസ്റ്റസ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In