• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ട നിർമാണത്തിന്‍റെ പബ്ലിക് ഹിയറിംഗ് പൂർത്തിയായി

by Web Desk 06 - News Kerala 24
June 20, 2024 : 11:36 am
in Kerala, News
0
A A
0
വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി. റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കയടക്കം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു. റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്, തീരശോഷണം, തൊഴിൽ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങൾ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങിൽ ഉയർന്ന പ്രധാനപ്പെട്ട ആശങ്കകൾ. രണ്ടും മൂന്നും ഘട്ട നിര്‍മ്മാണത്തിന് പദ്ധതി പ്രദേശത്ത് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതില്ല. വിഴിഞ്ഞം, കോട്ടുകാല്‍ പ്രദേശമാണ് പദ്ധതി പ്രദേശമായി മാസ്റ്റര്‍ പ്ലാനില്‍ പറയുന്നത്.

എന്നാല്‍ രണ്ടും മൂന്നും ഘട്ട നിര്‍മ്മാണം കാരണം വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും അതിനാൽ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു. ആശങ്കകൾക്ക് പരിഹാരം വേണമെന്ന നിലപാട് ലത്തീൻ അതിരൂപതയും അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തെ പിന്തുണച്ച് മുക്കോലയില്‍ നിന്നുള്ള ജനകീയ സമിതിയുടെ പ്രവര്‍ത്തകരും പബ്‌ളിക് ഹിയറിങ്ങിന് എത്തിയിരുന്നു. എത്രയും വേഗം തുറമുഖം യാഥാർത്ഥ്യമാക്കണം എന്നാണ് ഇവരുടെ ആവശ്യം.

മൂന്നു മാസത്തിനുള്ളില്‍ അടുത്ത ഘട്ടങ്ങൾക്കുള്ള പാരിസ്ഥികാനുമതി ലഭിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത്, കനത്ത പൊലീസ് കാവലിലായിരുന്നു ഹിയറിംഗ്. അടുത്ത മാസം ആദ്യം ട്രയൽ റണ്ണിലേക്ക് കടക്കുകയാണ് വിഴിഞ്ഞം തുറമുഖം. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി സെപ്റ്റംബറിൽ വിഴിഞ്ഞം കമ്മീഷൻ ചെയ്യും. ആദ്യ ഘട്ടത്തിൽ ഉയർന്ന എതിർപ്പുകൾ അയഞ്ഞത് രണ്ടും മൂന്നും ഘട്ടങ്ങൾ എളുപ്പമാക്കുമെന്നാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും കണക്കുകൂട്ടൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു

Next Post

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്

‘ക്ഷേമപെൻഷനിൽ ആശങ്ക വേണ്ട’, കുടിശ്ശിക ഉടൻ തീർക്കുമെന്ന് ധനമന്ത്രി,സര്‍ക്കാര്‍ പറ്റിക്കുന്നുവെന്ന് പ്രതിപക്ഷം

'ക്ഷേമപെൻഷനിൽ ആശങ്ക വേണ്ട', കുടിശ്ശിക ഉടൻ തീർക്കുമെന്ന് ധനമന്ത്രി,സര്‍ക്കാര്‍ പറ്റിക്കുന്നുവെന്ന് പ്രതിപക്ഷം

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

‘നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു’; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥി; മൊഴി നൽകിയത് ബീഹാർ സ്വദേശിയായ 22കാരൻ, ഹർജികൾ കോടതിയിൽ

ലോക്കർ തകർക്കാനായില്ല, ആഭരണ നിര്‍മാണ കടയില്‍ നിന്നും അരക്കിലോ വെള്ളി മോഷ്ടിച്ചു; 37കാരൻ അറസ്റ്റിൽ

ലോക്കർ തകർക്കാനായില്ല, ആഭരണ നിര്‍മാണ കടയില്‍ നിന്നും അരക്കിലോ വെള്ളി മോഷ്ടിച്ചു; 37കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021