• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മുസ്‌ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്താനില്‍ ഹിജാബ് നിരോധിച്ചു, ഇസ്‌ലാമിക ആഘോഷത്തിനും നിരോധനം

by Web Desk 06 - News Kerala 24
June 22, 2024 : 12:36 pm
0
A A
0
മുസ്‌ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്താനില്‍ ഹിജാബ് നിരോധിച്ചു, ഇസ്‌ലാമിക ആഘോഷത്തിനും നിരോധനം

ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അന്യഗ്രഹ വസ്ത്രങ്ങള്‍’ എന്നു വിശേഷിപ്പിച്ചാണ് നിര്‍ദ്ദിഷ്ട ബില്‍ ഹിജാബ് നിരോധിച്ചതെന്ന് താജിക്കിസ്ഥാന്‍ മാധ്യമമായ ഏഷ്യാപ്ലസ് റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. തുടര്‍ന്ന്, ജൂണ്‍ 19-ന് നിയമഭേദഗതി ഉപരിസഭയായ മജ്‌ലിസി മില്ലിയുടെ മുന്നിലെത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം. ഇതടക്കം 35 നിയമഭേദഗതികളാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.

പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കും. വ്യക്തികള്‍ നിയമം ലംഘിച്ചാല്‍ 7,920 സോമോനി (62,398 രൂപ) പിഴ നല്‍കണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അതിലും കൂടുതല്‍ പിഴ പണം നല്‍കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാര്‍ക്ക് 57,600 സോമോനിയും (4,53,809) പിഴ നല്‍കേണ്ടിവരും.

2007-ലാണ് താജിക്കിസ്താനില്‍ ആദ്യമായി ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഇസ്‌ലാമിക പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധനത്തിലേക്ക് പാര്‍ലമെന്റ് കടന്നത്. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബര്‍ട്ടിയുടെ താജിക് സര്‍വീസായ റേഡിയോ ഓസോഡിയില്‍ താജിക് മതകാര്യസമിതി മേധാവി സുലൈമാന്‍ ദവ്ലത്സോഡ പറഞ്ഞു.

സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ താജിക്കിസ്താന്‍ സ്വാതന്ത്ര്യം നേടി പുതിയ രാജ്യമായി മാറിയത്. 90 ശതമാനത്തിലേറെ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടക്കം മുതലേ നിലവിലുണ്ടായിരുന്നു.  പഴയ സോവിയറ്റ് മൂല്യങ്ങള്‍ക്കും മതപാരമ്പര്യത്തിനും ഇടയില്‍ നില്‍ക്കുന്നതിന്റെ സംഘര്‍ഷങ്ങളാണ് ഈ രാജ്യത്തെ സജീവരാഷ്ട്രീയവിഷയം. ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് ആയിരുന്ന സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ആദ്യകാലങ്ങളില്‍ ഇവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. എന്നാല്‍, പിന്നീട്, മതേതരത്വത്തില്‍ ഊന്നല്‍ നല്‍കിയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ മുന്‍തൂക്കം ലഭിച്ചു. തൊട്ടടുത്തു കിടക്കുന്ന അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴില്‍ സമ്പൂര്‍ണ്ണ  മതരാഷ്ട്രമായി മാറിയ സാഹചര്യത്തില്‍, ഇസ്‌ലാമിക പാര്‍ട്ടികളെ താജിക് ഭരണകൂടം അടിച്ചമര്‍ത്തുകയും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജഗനെ ലക്ഷ്യം വച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ; വൈഎസ്ആർസിപിയുടെ ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി

Next Post

വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ

ഉപ്പ് ചാക്കുകളിൽ അരി; ലണ്ടനിലേക്ക് കടത്താനായി കൊണ്ടുവന്ന അരി കണ്ടെയ്നർ കൊച്ചിയിൽ പിടിയിൽ

ഉപ്പ് ചാക്കുകളിൽ അരി; ലണ്ടനിലേക്ക് കടത്താനായി കൊണ്ടുവന്ന അരി കണ്ടെയ്നർ കൊച്ചിയിൽ പിടിയിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പൊലീസ്

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In