• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇ-ഗ്രാന്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് 20 ന് രാജ്‌ഭവനിലേക്ക് മാർച്ച്

by Web Desk 04 - News Kerala 24
June 22, 2024 : 3:13 pm
0
A A
0
ഇ-ഗ്രാന്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് 20 ന് രാജ്‌ഭവനിലേക്ക് മാർച്ച്

കൊച്ചി: രണ്ടു വർഷത്തിലേറെയായി ആദിവാസി-ദലിത് വിദ്യാർഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻറുകൾ (ഇ-ഗ്രാൻറ്) നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 20 ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ആദി ശക്തി സമ്മർ സ്‌കൂൾ, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകൾ തീരുമാനിച്ചു.വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഗ്രാൻറുകൾ രണ്ടുവർഷത്തിലധികമായി മുടങ്ങിയതിനാൽ നിരവധി വിദ്യാർഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. കോഴ്‌സുകൾ കഴിഞ്ഞിട്ടും സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ട്യൂഷൻ ഫീസും, മറ്റ് ഫീസുകളും ലഭിക്കാത്തതിനാൽ കോളജ് അധികൃതർ വിദ്യാർഥികൾക്ക് ടി.സി. നൽകുന്നില്ല. പഠനകാലയളവിൽ കൃത്യസമയത്തു ഫീസ് നൽകാത്തതിനാൽ പരീക്ഷാഫീസുകൾ വിദ്യാർഥി സ്വന്തം കൈയിൽ നിനനും കൊടുക്കേണ്ടിവരുന്നു.

ഹാൾടിക്കറ്റുകളും റിസൾട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്. പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റൽ അലവൻസുകൾ ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവർ നിര വധിയാണ്. ഏറെ പഴഞ്ചനായ നിരക്ക് മാത്രമാണ് ഹോസ്റ്റൽ അലവൻസുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടിക വർഗക്കാർക്ക് 3000 രൂപയും, പട്ടികജാതി വിദ്യാർഥികൾക്ക് 1500 രൂപയും മാത്രമാണ് സർക്കാർ വാഗ്‌ദാനം.

പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്സം ഗ്രാന്റ്റ് (ഡിഗ്രി/പ്ലസ് ടു കാർക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നൽകുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഹോസ്റ്റൽ അലവൻസുകൾ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാർക്കും വർധിപ്പിക്കണമെന്ന് എസ്.സി-എസ്.ടി. വകുപ്പുകൾ ആവശ്യപ്പെട്ടിട്ടും ധനകാര്യവകുപ്പ് വർധിപ്പിക്കാൻ തയാറാകുന്നില്ല. ഒരു വിദ്യാർഥി കോളജിൽ പ്രവേശിച്ചാൽ ഉടൻ ഫ്രീഷിപ്പ് കാർഡ് നൽകും എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തി രുന്നു.

ഇത് നൽകാത്തതിനാൽ നിരവധി സ്ഥാപനങ്ങൾ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാർഥികളോട് ആവശ്യപ്പെടുകയാണ്. വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് വൈകിമാത്രമാണ് ഗ്രാൻറുകൾ എത്തുന്നത് എന്നതിനാലാണ് മാനേജ്മെന്റുകൾ കർശന തീരുമാനമെടുക്കുന്നത്. ചില മാനേജ്‌മെൻറുകൾ കോട തിയെ സമീപിച്ചിട്ടുമുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഈ അട്ടിമറി നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസ ഗ്രാൻറുകൾ നൽകുന്നതിന് ഒരു ഏകീകൃത പോർട്ടൽ നടപ്പാക്കി 2021 ൽ ഒരു ഗൈഡ്‌ലൈൻ കൊണ്ടുവന്നു. വാർഷികവ രുമാനം 2.5 ലക്ഷം കൂടിയാൽ ഗ്രാൻറുകൾ നൽകേണ്ടെന്നും, വർഷത്തിൽ മൂന്ന് തവണ (ആഗസ്റ്റ്, ഡിസംബർ, മാർച്ച്) യായി ഗ്രാൻറുകൾ നൽകിയാൽ മതിയെന്ന് ഗൈഡ്‌ലൈനിൽ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന പട്ടികജാതി-വർഗവകുപ്പാകട്ടെ വർഷത്തിൽ ഒരു തവണമാത്രം (എല്ലാ മാസങ്ങളി ലേതും കണക്കാക്കി) നൽകിയാൽ മതി എന്ന് ഉത്തരവിറക്കുകയും ചെയ്തു.

സംസ്ഥാനം നൽകേണ്ട വിഹിതം കൃത്യസമയത്ത് നൽകാതിരിക്കുകയും വർഷത്തിൽ ഒരു തവണ നൽകുമെന്ന വാഗ്ദ‌ാനം പോലും പാലിക്കാത്ത സാഹ ചര്യത്തിലാണ് ഭീമമായ തുക കുടിശ്ശികയായി മാറിയത്. ബഡ്‌ജറ്റിൽ കൃത്യമായി തുക വകയിരുത്താറുണ്ടെങ്കിലും ചെലവഴിക്കുന്നില്ല.

പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആദിവാസി -ദലിത് തിയറ്റർ മൂവ്മെന്റിന്റെ ആദ്യസംരംഭമായ ‘എങ്കളഒച്ചെ’ എന്ന നാടകവും വിദ്യാർഥികളുടെ മറ്റ് കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കുമെന്നും ആദിശക്തി സമ്മർ സ്‌കൂൾ കോ-ഓർഡിനേറ്റർ മേരി ലിഡിയ, കെ.സി. ശിവൻ, കെ.വി. വിപിൻ, ദലിത്-ആദിവാസി തിയറ്റർ മൂവ്മെൻറിലെ എ.ടി. രേവതിമോൾ, കല്ലു കല്ല്യാണി, ഗോത്രമഹാസഭ സ്റ്റേറ്റ്-കോഡിനേറ്റർ എം. ഗീതാനന്ദൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങൾ ലഭ്യമാക്കതുമെന്ന് വി. ശിവൻകുട്ടി

Next Post

പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കം നാലു നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കം നാലു നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

എഐ ബോട്ട് ഉപയോഗിച്ച് 200 ലധികം സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി; 3 പേര്‍ കാസര്‍കോട് പിടിയിൽ

കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലെന്ന് പി.എ. മുഹമ്മദ് റിയാസ്

ന്യൂനപക്ഷ വിഭാഗത്തിനായി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലെന്ന് പി.എ. മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In