ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിരവധി പേരുണ്ട്. അതിലൊരാളാണ് ശാലിനി നായര്‍. നാലാം സീസണില്‍ മത്സരിച്ച് കൊണ്ടാണ് ശാലിനി ശ്രദ്ധേയയാകുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെയും അമ്മയുമായ ശാലിനി വിജെ, എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പ്രായത്തിലെ വിവാഹിതയായെങ്കിലും ആ ബന്ധം തകര്‍ച്ചയിലേക്ക് എത്തി. ഇടയ്ക്ക് ദാമ്പത്യ പരാജയം കാരണം നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി ബിഗ് ബോസിലൂടെ ശാലിനി പങ്കുവെച്ചിരുന്നു. മത്സരത്തിലൂടെ ജനപ്രീതി ലഭിച്ച നടി ഇപ്പോള്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്.
ഭര്‍ത്താവിലൂടെ ലഭിച്ച സ്നേഹത്തെ കുറിച്ചാണ് ശാലിനിയിപ്പോള്‍ പറയുന്നത്. ‘വിവാഹ ശേഷം വീട്ടിലേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ ടാസ്ക് സ്വീകരിക്കുവാനും സ്നേഹിക്കുവാനും ആളുകളുണ്ടാവുമോ എന്നായിരുന്നില്ല. ജീവന് തുല്യം ഞാന്‍ സ്നേഹിക്കുന്ന ഇക്കുറൂസിനെ അറപ്പോടെയും വെറുപ്പോടെയും അല്ലാതെ കാണാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതായിരുന്നു. ദൈവം വീണ്ടും എന്നില്‍ സ്നേഹം വര്‍ഷിക്കുന്നു… ഇപ്പോള്‍ എന്നെക്കാളും ഇക്കുറുസീനെ സ്നേഹിക്കുന്നത് അദ്ദേഹമാണ്. ദൈവത്തിന് നന്ദി’, എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
തന്റെ പ്രിയപ്പെട്ട പെറ്റ് ഡോഗിനെ നോക്കുന്നതിനെ കുറിച്ചായിരുന്നു ശാലിനി സൂചിപ്പിച്ചത്. ഭര്‍ത്താവ് അതിനെയും എടുത്ത് നില്ക്കുന്ന ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലൂടെ ശാലിനി പങ്കുവെച്ചിരിക്കുകയാണ്. ബിഗ്ബോസ് സീസൺ4 ൽ ആദ്യ ദിവസം തന്നെ ശാലിനി സ്വയം പരിചയപ്പെടുത്തിയത് വൈറലായിരുന്നു.