കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍. അബ്ദുസലാമിനെയും അഡ്വ. അബ്ദുല്‍ അഹദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
അഡ്വ. എം.എം. അലിയാർ, അഡ്വ. ഫൈസൽ പി. മുക്കം എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും അഡ്വ. അമീൻ ഹസൻ, അഡ്വ രഹന ഷുക്കൂർ, അഡ്വ. തജ്മൽ സലീഖ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അഡ്വ. സി.എം. മുഹമ്മദ് ഇക്ബാൽ സംസ്ഥാന ട്രഷററായി തുടരും.