ബെംഗളൂരു : സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.












