• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 25, 2024 : 3:36 pm
0
A A
0
മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ

ന്യൂഡൽഹി: മുൻ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ഗുണ്ടകളെ വാടകക്കെടുത്ത യുവതി അറസ്റ്റിൽ. 30കാരിയായ വനിതാ ഗ്രാഫിക് ഡിസൈനറെയും സഹായികളെയും ഡൽഹിയിലെ നിഹാൽ വിഹാർ ഏരിയയിൽ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രാഫിക് ഡിസൈനർ കൂടിയായ ഓംകാറിനെ (24) ജൂൺ 19ന് റൺഹോല ഏരിയയിൽ വെച്ചാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും ഓംകാറിന്‍റെ കോൾ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെയും മൂന്ന് അക്രമികളെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഓംകാറിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു.

ഓംകാറും യുവതിയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഓംകാർ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയാതാവാം യുവതിയെ ചൊടിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്നാണ് ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ യുവതി ഗുണ്ടകളെ ഏർപ്പാടാക്കിയത്. 30,000 രൂപ നൽകിയാണ് യുവതി മൂന്ന് സഹായികളെ നിയമിച്ചത്. ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാൻ ജൂൺ 19 നാണ് യുവതിയും കൂട്ടാളികളും തീരുമാനിച്ചത്.

മോട്ടോർ സൈക്കിളിൽ വന്ന മൂന്ന് പേരും ഓംകാറിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. പദ്ധതി പ്രകാരം ഓംകാറിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കേണ്ടതായിരുന്നു. എന്നാൽ ഓംകാർ ഓടി രക്ഷപ്പെട്ടതിനാൽ പ്രതികൾക്ക് ആസിഡ് ഒഴിക്കാൻ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവിൽ പോയി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ്‍വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കും -കെ.എ. ശഫീഖ്

Next Post

ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു

ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു

സഫ്ദർജംഗ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

സഫ്ദർജംഗ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; നിയന്ത്രണ വിധേയമാക്കി

ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെന്ന്; 48 മണിക്കൂറിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രദേശത്തെ മുസ്‍ലിംകളെ തീർക്കുമെന്ന് പ്രാദേശിക ബി.ജെ.പി നേതാവ്

ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെന്ന്; 48 മണിക്കൂറിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രദേശത്തെ മുസ്‍ലിംകളെ തീർക്കുമെന്ന് പ്രാദേശിക ബി.ജെ.പി നേതാവ്

പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും

പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും

പൂണെ പോർഷെ കേസ്: പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

പൂണെ പോർഷെ കേസ്: പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In