• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

by Web Desk 04 - News Kerala 24
June 26, 2024 : 10:04 pm
0
A A
0
ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം നിശ്ചയിച്ചത്. എന്നാല്‍, അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.

മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കോഴിക്കോട് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കും

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ഭാവിയില്‍ ഇത് വലിയ ആശ്വാസമാകും.

മാനേജിങ്ങ് ഡയറക്ടര്‍മാര്‍

വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് – വി. കുട്ടപ്പൻ പിള്ള
കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് – എം.കെ. ശശികുമാർ
സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – കെ സുനിൽ ജോൺ
ദി കേരള സിറാമിക്സ് ലിമിറ്റഡ് – എസ് ശ്യാമള
കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് – കൃഷ്ണകുമാർ കൃഷ്ണവിലാസ് ഗോപിനാഥൻ നായർ
കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡില്‍ എംഡിയായി ഇ കെ ജേക്കബ് തരകൻ

നിയമനാംഗീകാരം
‌
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച എച്ച്എസ്എസ്ടി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികകള്‍, അധ്യാപകരെ നിയമിച്ച 2018 മുതല്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.
തൃശ്ശൂർ കുട്ടനല്ലൂർ സെന്‍റ് ആഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്‍റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നിയമന തീയതിയായ 2018 മുതൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.

അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍

ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്ക് നിയമിക്കും. കൊച്ചി കലൂര്‍ സ്വദേശിയാണ്.

ശമ്പള പരിഷ്ക്കരണം

കോഴിക്കോട് കേരള സോപ്പ്സിലെ ജീവനക്കാരുടെ ഒന്‍പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്ക്കരണങ്ങള്‍ നടപ്പിലാക്കും.

ടെണ്ടര്‍ അംഗീകരിച്ചു

എടത്തല, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലേക്കുള്ള ജലജീവൻ മിഷൻ (ജെജെഎം) ജലവിതരണ പദ്ധതിക്ക് വിതരണ സംവിധാനവും ചൂർണിക്കര പഞ്ചായത്തിന് എഫ്എച്ച്‌ടിസിയും നൽകുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കുള്ള ടെണ്ടർ അംഗീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.

അമൃത് 2.0 പ്രകാരം എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് പുതിയ റൈഡർ ലൈൻ സ്ഥാപിക്കുന്നതിനും നിലവിലുള്ള ജലവിതരണ പദ്ധതി വർദ്ധിപ്പിച്ചോ പുനഃക്രമീകരിച്ചോ കൊണ്ട് എഫ്എച്ച്ടിസി (Functional Household Tap Connection)നൽകുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിന് ലഭിച്ച ടെണ്ടര്‍ അനുവദിക്കാൻ കേരള വാട്ടർ അതോറിറ്റിയ്ക്ക് അനുമതി നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെറുമൊരു പദവിയല്ല, വലിയ ഉത്തരവാദിത്വം; പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി

Next Post

12കാരിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
12കാരിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

12കാരിയെ മാതാപിതാക്കളറിയാതെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കറിടിച്ച് സ്കൂട്ടർയാത്രിക മരിച്ചു

മകനെ ആശുപത്രിയിൽ കൊണ്ടുപോകവേ ടാങ്കറിടിച്ച് സ്കൂട്ടർയാത്രിക മരിച്ചു

ഡ്രൈവിങ് ടെസ്റ്റ്: അയഞ്ഞ് മോട്ടോർ വാഹനവകുപ്പ്; ഇൻസ്ട്രക്ടർമാർ ഗ്രൗണ്ടിൽ വരേണ്ട

ഡ്രൈവിങ് ടെസ്റ്റ്: അയഞ്ഞ് മോട്ടോർ വാഹനവകുപ്പ്; ഇൻസ്ട്രക്ടർമാർ ഗ്രൗണ്ടിൽ വരേണ്ട

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയുണ്ടാകും; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗൻ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാൻ സർക്കാർ

കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗൻ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാൻ സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In