• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദിക വേഷം ചമഞ്ഞുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടി, യുവാവ് പിടിയിൽ

by Web Desk 06 - News Kerala 24
June 28, 2024 : 11:39 am
in Kerala, News
Reading Time: 1 min read
0
A A
0
വൈദിക വേഷം ചമഞ്ഞുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടി, യുവാവ് പിടിയിൽ

ഇടുക്കി: വൈദിക വേഷം ചമഞ്ഞുള്ള തട്ടിപ്പിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയില്‍ ശ്രീരാജ് (18) നെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ  കൈയില്‍ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ്  പോലീസ് പറയുന്നത്. മുന്‍പ് ഇയാള്‍ വൈദികന്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വൈദിക വേഷത്തില്‍ നില്‍ക്കുന്നതും കുര്‍ബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയായ അസാപിന്റെ പേരിലും പണം തട്ടിയെടുത്തിരുന്നു.

വീട്ടിലെ മുറിയില്‍ നിന്നും പുറത്തിറങ്ങാത്ത ഇയാള്‍ 3 ഫോണുകളാണ്  തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിനിയില്‍ നിന്നും 23300 രൂപ തട്ടിയെടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള സംഘം ശ്രീരാഗിനേ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പണം തട്ടാനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ വ്യാജപ്പതിപ്പ് നിര്‍മിച്ചു. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കുലറിന്റെ അതേപതിപ്പ് ഫോണ്‍ നമ്പരും ഇ- മെയില്‍ വിലാസവും മാറ്റിയശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ, തട്ടിപ്പിനായി മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിം കാര്‍ഡുകളും ഉപയോഗിച്ചു. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷ ഇയാളുടെ ഇ മെയില്‍ വിലാസത്തിലാണ് ലഭിച്ചത്. തുടര്‍ന്ന് ശ്രീരാജ് അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ധരിപ്പിച്ചു.

പിന്നീട് ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നും സൂപ്രണ്ടാണെന്നും തെറ്റിദ്ധരിപ്പിച്ച് മറ്റ് നമ്പരുകളില്‍ നിന്ന് അപേക്ഷകരെ ബന്ധപ്പെട്ടു. ട്രഷറി അവധിയാണെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണവും വാങ്ങിയെടുത്തു. പിന്നീട് അപേക്ഷകര്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെയാണ് സൈബര്‍ ക്രൈം പൊലീസിന് പരാതി നല്‍കിയത്. നിലവില്‍ മൂന്നുപേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നാണ് ആകെ 75,000 രൂപയോളം തട്ടിയതായാണ് വിവരം. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്തെ സ്കൂൾ നോട്ടമിട്ടു, ഒരിക്കൽ മോഷ്ടിച്ച സ്കൂളിൽ വീണ്ടുമെത്തി, പക്ഷേ ഇത്തവണ പണിപാളി; യുവാക്കൾ പിടിയിൽ

Next Post

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വൻ അപകടം ഒഴിവായി

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഡിഎൻഎ ഫലം വന്നു, ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് കണ്ടെത്തിയെന്ന് പൊലീസ്

വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച രണ്ടുപേര്‍ക്ക് കഠിന തടവും പിഴയും

വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച രണ്ടുപേര്‍ക്ക് കഠിന തടവും പിഴയും

‘തട്ടിയെടുത്ത പണം തിരികെ തരാം’, യുവാവിനെ വിളിച്ച് വരുത്തി വെട്ടി; കുപ്രസിദ്ധ കുറ്റവാളിയെ കുടുക്കി പൊലീസ്

'തട്ടിയെടുത്ത പണം തിരികെ തരാം', യുവാവിനെ വിളിച്ച് വരുത്തി വെട്ടി; കുപ്രസിദ്ധ കുറ്റവാളിയെ കുടുക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021