പരപ്പനങ്ങാടി: സ്വർണ വെട്ടിപ്പുമായി ബന്ധപെട്ട് കഴിഞ്ഞമാസം ചെട്ടിപ്പടി ബീച്ചിൽ അക്രമം നടത്തി മുങ്ങിയ ക്വട്ടേഷൻ സംഘത്തിലെ അഞ്ചാമനും പിടിയിൽ. നാഗരമ്പലം സ്വദേശി സായന്ദിനെ (23)യാണ് പരപ്പനങ്ങാടി എസ്.ഐയും സംഘവും എറണാകുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് സ്വർണ വെട്ടിപ്പുമായി ബന്ധപ്പെട്ട് ചെട്ടിപ്പടിയിൽ ഒരാളെ തട്ടിക്കൊണ്ടുപോകാനിറങ്ങിയ അഞ്ചംഗ സംഘം നാട്ടുകാർക് നേരെ ഭീഷണിയുർത്തിയത്. അക്രമത്തിന് മുതിർന്ന സംഘത്തിലെ രണ്ടുപേരെ പിടികൂടി നാട്ടുകാർ അന്ന് പൊലീസിന് കൈമാറിയിരുന്നു. രക്ഷപെട്ട മൂന്നു പേരെയും ഇതിനകം പൊലീസ് വിവിധയിടങ്ങളിൽ നിന്നായി പിടികൂടി.
സായന്ദിനെ പിടികൂടുന്നതിനിടെ പരപ്പനങ്ങാടി എസ്ഐ യു. അരുണിന് കാലിന് പരിക്കേറ്റു. പരപ്പനങ്ങാടി എസ്.ഐ അരുൺ, സി.പി.ഒമാരായ മുജീബ് റഹ്മാൻ, സുധീഷ്, ബിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.