തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണി സന്ദേശം എഴുതിയ കുറിപ്പ് ക്യാബിൻ ക്രൂ അംഗത്തിന് ലഭിച്ചത്.
വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിലാണ് സംഭവം. ഉടൻ തന്നെ ക്രൂ അംഗങ്ങൾ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി.
മുംബൈയിൽ ഇറങ്ങിയതിന് പിന്നാലെ വിമാനം സുരക്ഷിതമേഖലയിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കി. യാത്രക്കാരുടെ ലഗേജുകൾ ഉൾപ്പെടെ വിമാനം പൂർണമായും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തനായില്ലെന്ന് അധികൃതർ അറിയിച്ചു.












