തിരുവനന്തപുരം : പോലീസില്‍ കുഴപ്പക്കാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് പൊതുചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെതിരായി ഉയര്‍ന്ന വിമര്‍ശനം മുഖ്യമന്ത്രി അംഗീകരിച്ചത്. പോലീസില്‍ കുഴപ്പക്കാര്‍ ഉണ്ട്. കുഴപ്പക്കാരെ ശ്രദ്ധിക്കും. അവര്‍ക്കെതിരെ നടപടി എടുക്കും. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി പാര്‍ട്ടിയംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരെയും ചാരി നില്‍ക്കരുത്. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമര്‍ശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവര്‍ സ്വയം പരിശോധിക്കണം.
വിഭാഗീയതയില്‍ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്ക്ക് ആരൊക്കെ ആണ് നേതൃത്വം നല്‍കുന്നത് എന്ന് കൃത്യമായി അറിയാം. അവര്‍ തിരുത്തണം, അല്ലെങ്കില്‍ തിരുത്തിക്കും. സിപിഐ സിപിഎമ്മിന്റെ ശത്രുവല്ല. സിപിഐ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ നിയന്ത്രിക്കാന്‍ പോകണ്ട. വരുതിക്ക് നിര്‍ത്തണമെന്ന് മോഹം വേണ്ട. എന്‍സിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.