• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കിയിൽ വനത്തിലെ റോഡുകളും വനം തന്നെ -മൂന്നാർ ഡി.എഫ്​.ഒ; യോഗം വിളിച്ച് ചീഫ്​ സെക്രട്ടറി

by Web Desk 04 - News Kerala 24
July 1, 2024 : 9:18 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കിയിൽ വനത്തിലെ റോഡുകളും വനം തന്നെ -മൂന്നാർ ഡി.എഫ്​.ഒ; യോഗം വിളിച്ച് ചീഫ്​ സെക്രട്ടറി

ഇടുക്കി: ജില്ലയി​ൽ വനത്തിലൂടെയുള്ള റോഡുകളും വനമാണെന്ന്​ മൂന്നാർ ഡി.എഫ്​.ഒ. ഇതോടെ കൊച്ചി- ധനുഷ്​കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 15 കി.മീ. റോഡിന്‍റെ വികസനം അനിശ്​ചിതത്വത്തിലായി. റോഡുവികസനത്തിൽ വനംവകുപ്പ്​ ഇടപെടരുതെന്ന ഹൈകോടതി ഉത്തരവ്​ വന്നതോടെ റോഡിൽ അവകാശമുന്നയിച്ച്​ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്​ വനംവകുപ്പ്​. സംസ്ഥാനത്തെ മിക്ക ദേശീയപാതകളുടെയും വികസനത്തെ ബാധിച്ചേക്കാവുന്ന വിഷയമായതിനാൽ അടിയന്തിരപരിഹാരം തേടി ഈ മാസം എട്ടിനു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേരും.

കൊച്ചിയിൽ നിന്നാരംഭിച്ച്​ കോതമംഗലം – നേര്യമംഗലം – വാളറ – അടിമാലി – മൂന്നാര്‍ – തേനി വഴി ധനുഷ്‌കോടിയിൽ അവസാനിക്കുന്ന ദേശീയപാത 85-ല്‍ ദേശീയപാത അതോറിറ്റി 790 കോടി രൂപ ചെലവിൽ രണ്ടുവരി പാത വികസനപദ്ധതി നടപ്പാക്കുകയാണ്​. ഇതിന്‍റെ നേര്യമംഗലം – വാളറ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ ഡി.എഫ്.ഒ. സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. കൊച്ചി – മൂന്നാര്‍ ദേശീയപാതയിലെ ദുര്‍ഘടവും അപകടകരവും വീതി കുറഞ്ഞതുമായ ഭാഗമാണ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ്. ഈ ഭാഗത്തെ റോഡിന്‍റെ ഭൂമി വനമായിട്ടാണ് വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നതെന്നും അതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ റോഡ് വികസനം പാടില്ലെന്ന നിലപാടാണ്​ മൂന്നാര്‍ ഡി.എഫ്.ഒ. എടുത്തിരിക്കുന്നത്.

ജോയിസ് ജോര്‍ജ് എം.പിയായിരുന്നപ്പോള്‍ ഇതേ റോഡില്‍ മൂന്നാര്‍ ബോഡിമേട്ട് ഭാഗത്തെ 42.8 കി.മീ ദേശീയപാതയുടെ വീതി ആറു മീറ്ററില്‍ നിന്നും 10 മീറ്ററായി വികസിപ്പിക്കാന്‍ 381 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. 730 ദിവസം നിർമാണം നടത്തി 2019 ആഗസ്റ്റ്​ 31 ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം​. ഇതിനും മൂന്നാര്‍ ഡി.എഫ്.ഒ എതിർപ്പുന്നയിക്കുകയും പ്രശ്നം ചീഫ് സെക്രട്ടറി തലത്തിലെത്തുയും ചെയ്തിരുന്നു. തുടർന്ന്, പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകളിലും റോഡ് പുറമ്പോക്കിലും അവകാശം ഉന്നയിക്കാനോ പണി തടസ്സപ്പെടുത്താനോ വനംവകുപ്പിന് അധികാരവുമില്ലെന്ന്​ 2018 ഏപ്രിൽ 10 ലെ ഉത്തരവിലൂടെ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നാര്‍ ഡി.എഫ്.ഒ.യുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ കിരണ്‍ സിജു എന്നയാൾ ഹൈകോടതിയിൽ ഹരജി നല്‍കിയിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ് മെയ്​ 28 ന് പുറപ്പെടുവിച്ച വിധിയില്‍ നേര്യമംഗലം, വാളറ ഭാഗത്തെ ദേശീയപാത വികസനത്തെ വനംവകുപ്പ് തടസ്സപ്പെടുത്തരുതെന്ന് ഹൈകോടതി നിർദേശിച്ചു. മൂന്നാറില്‍ റോഡിനെ വനത്തില്‍ നിന്നും വേര്‍തിരിച്ചിട്ടില്ല എന്നും മുഴുവന്‍ വനമാണെന്നുമുള്ള വിചിത്ര വാദമാണ് മൂന്നാര്‍ ഡി.എഫ്.ഒ കോടതിയില്‍ അവതരിപ്പിച്ചത്.

ഇടുക്കിയുടെ ആകെ വിസ്തൃതിയായ 4356 ച.കി.മീയില്‍ 2679 ച.കി.മീയും വനമാണ്. ഇടുക്കി ജില്ലയില്‍ 872.53 കി.മീ. സംസ്ഥാന പാതയും 1788.8 കി.മീ. പ്രധാന ജില്ല റോഡുകളും ഉണ്ട്. റവന്യു രേഖകളില്‍ റോഡ് പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വനംവകുപ്പിന് അധികാരമില്ലെന്നും അതിനാല്‍ ദേശീയപാത വികസനത്തില്‍ വനംവകുപ്പ് ഇടപെടരുതെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. എന്നാൽ, നേര്യമംഗംലം – വാളറ ഭാഗത്തെ വികസനം സംബന്ധിച്ച്​ സ്ഥലം എം.പിയുടെ സാന്നിധ്യത്തിലും കലക്ടറുടെ അധ്യക്ഷതയിലും ചേര്‍ന്ന യോഗത്തില്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ്​ മൂന്നാര്‍ ഡി.എഫ്.ഒ അറിയിച്ചത്​. വനംവകുപ്പിന്‍റെ നീക്കം സംസ്ഥാന തലത്തില്‍ ദേശീയപാത വികസനത്തെ ബാധിക്കുമെന്ന പൊതുവിലയിരുത്തല്‍ ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ്​ ഈ മാസം എട്ടിനു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

Next Post

‘പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്’? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്’? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ

'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്: എംവി ഗോവിന്ദൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎമ്മിൻ്റെ അന്ത്യശാസനം: തെറ്റുകൾ തിരുത്താൻ അവസാന അവസരം

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കായി എട്ട് അധ്യാപകര്‍

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കായി എട്ട് അധ്യാപകര്‍

സൗദി അറേബ്യയില്‍ ചികിത്സയിലിരുന്ന മലയാളി സ്ത്രീ മരിച്ചു

സൗദി അറേബ്യയില്‍ ചികിത്സയിലിരുന്ന മലയാളി സ്ത്രീ മരിച്ചു

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും -മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടന്‍ ചികിത്സ തേടണം, മാര്‍ഗരേഖ പുറത്തിറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021