തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനയ്ക്ക് വരും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓൺലൈൻ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്.